ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി
1982-ൽ ഭാരത സർക്കാർ പണിതീർത്ത ഡെൽഹിയിലെ ഒരു സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം. ഇത് ഒരു വിവിധോദ്ദേശ്യസ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ മൊത്തം 60000 കാണികളെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ട്. [1] . ഇന്ത്യൻ ഒളിമ്പിക് അസ്സോസ്സിയേഷന്റെ ഓഫീസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിവിധോദ്ദേശ്യ സ്റ്റേഡിയവും ലോകത്തിലെ വലിയ അമ്പത്തി ഒന്നാമത്തെ സ്റ്റേഡിയവും ആണ് 1982 ഇന്ത്യ ആതിഥ്യം വഹിച്ച ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടാണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. 2010 ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവികരിച്ചു.[2].കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന-സമാപന പരിപാടികളും അത്‌ലെറ്റിക്സ് മൽസരങ്ങളും നടന്നത് ഇവിടെയാണ്.. കോമൺവെൽത്ത് ഗെയിംസിനു മുന്നോടിയായി നടന്ന അറ്റകുറ്റപ്പണിയിലാണ് സ്റ്റേഡിയത്തിന്റെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി 78,000 ത്തിൽ നിന്ന് 60,000 ആയി കുറച്ചത്. വേദിയായ മത്സരങ്ങളും പരിപാടികളുംക്രിക്കറ്റ് മത്സരങ്ങൾഇവിടെ രണ്ട് പ്രധാന ക്രിക്കറ്റ് ഏകദിന മത്സരങ്ങൾ നടന്നിട്ടുണ്ട്. 1984ൽ ഇന്ത്യ-ഓസ്ട്രേലിയ, 1991ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക എന്നിവയാണവ. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia