കർണാടകയിലെ ചിക്കമംഗ്ലൂരുവിൽ സി.കെ.രമേശിൻ്റെയും ശ്രീദേവിയുടേയും മകനായി 1954 ഏപ്രിൽ ഒൻപതിന് ജനിച്ചു.
ബോംബെ ഐ.ഐ.ടിയിൽ നിന്ന് നേടിയ ബി.ടെക് ബിരുദം, അമേരിക്കയിലെ കാർനജി മെല്ലോണ് യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസ് ബിരുദാനന്തരബിരുദം, എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
1978-ൽ ലോക ബാങ്കിലെ ചെറിയ ഒരു ജോലിയുമായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്.
1979-ൽ സാമ്പത്തിക വിദഗ്ധനായിരുന്ന ലോവരാജ് കുമാറിൻ്റെ ഇൻഡസ്ട്രിയൽ കോസ്റ്റ് & പ്രൈസസ് ബ്യൂറോയിലെ അസിസ്റ്റൻറായിരുന്നു. 1983 മുതൽ 1985 വരെ ഊർജ വകുപ്പിലും ആസൂത്രണ കമ്മീഷനിലും കേന്ദ്ര വ്യവസായ വകുപ്പിലും ഉപദേശക ഓഫീസറായും പ്രവർത്തിച്ചു.
1990-ൽ പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിൻ്റെ ഓഫീസിൻ്റെ മുഖ്യ ചുമതലക്കാരനായ ജയറാം അന്താരാഷ്ട്ര വ്യാപാര ഏജൻസികൾ പു:നസംഘടിപ്പിച്ചു.
1991 മുതൽ 1996 വരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന മൻമോഹൻ സിംഗിൻ്റെ ഓഫീസിൻ്റെ ചുമതലക്കാരനായിരുന്നു.
1992 മുതൽ 1994 വരെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ്റെ ഉപദേശകനായും
1996 മുതൽ 1998 വരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പി.ചിദംബരത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായും പ്രവർത്തിച്ചു.[7]
രാഷ്ട്രീയ ജീവിതം
1998-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെയാണ് ജയറാമിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
2004-ൽ ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2014 വരെ ദേശീയ ഉപദേശക കൗൺസിൽ അംഗമായിരുന്ന ജയറാം 2009 മുതൽ 2011 വരെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായും 2011 മുതൽ 2014 വരെ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. നിലവിൽ 2022 ജൂലൈ 16 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയുടേയും ഡിജിറ്റൽ മീഡിയകളുടെയും ചുമതലക്കാരനാണ്.[8]
പ്രധാന പദവികളിൽ
1998 : കോൺഗ്രസ് പാർട്ടിയിൽ അംഗം
2000-2002 : ഉപാധ്യക്ഷൻ, സംസ്ഥാന അസൂത്രണ ബോർഡ്, കർണാടക സർക്കാർ
2000-2002 : ഉപാധ്യക്ഷൻ, സംസ്ഥാന സാമ്പത്തിക ഉപദേശക കൗൺസിൽ, ആന്ധ്ര പ്രദേശ്
2001-2003 : മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ഛത്തീസ്ഗഢ് സർക്കാർ
2004-2008 : രാജ്യസഭാംഗം, (1)
2004-2006 : അംഗം, പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി, ഫൈനാൻസ് കമ്മിറ്റി, ഗവ. സഹായ സമിതി
2006-2009 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി, വാണിജ്യ, വ്യവസായ വകുപ്പ്
2008-2009 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി, ഊർജ വകുപ്പ്
2009 : രാജ്യസഭാംഗം, (2)
2009-2011 : കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
2010-2016 : രാജ്യസഭാംഗം, (3)
2011-2014 : കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി
2012 : കേന്ദ്ര മന്ത്രി, കുടിവെള്ളം, ശുചിത്വം (അധിക ചുമതല)
2016-2022 : രാജ്യസഭാംഗം, (4)
2022-തുടരുന്നു : രാജ്യസഭാംഗം, (5)
രചനകൾ
കൗടില്യ എന്ന പേരിൽ 5 ഇംഗ്ലീഷ് പത്രങ്ങളിൽ കോളമിസ്റ്റ് ആയിട്ടും പ്രവർത്തിക്കുന്നു. അവ താഴെ പറയുന്നവയാണ്.
ബിസിനസ് സ്റ്റാൻഡേർഡ്
ബിസിനസ് ടുഡെ
ദി ടെലഗ്രാഫ്
ടൈംസ് ഓഫ് ഇന്ത്യ
ഇന്ത്യ ടുഡേ
എഴുതിയ പുസ്തകങ്ങൾ
Making Sense of Chindia,
Reflections of India and China (2005)
Mobilising Technology for World war (Co-editor 1999)
To the Brink and Back, (1991)
One History, New Geography (2016)
Indira Gandhi : A life in nature (2017)
Interwined Lives : P N Haskar & Indira Gandhi (2018)
A Chequred Brilliant : The many lives of V.K.Krishna Menon (2019)