ജനറൽ അനസ്തീസിയ
ഒന്നോ അതിലധികമോ ജനറൽ അനസ്തെറ്റിക് ഏജന്റുകൾ ഉപയോഗിക്കുന്നതിൻ്റെ ഫലമായി സംരക്ഷിത റിഫ്ലെക്സുകൾ നഷ്ടപ്പെടുന്ന, വൈദ്യശാസ്ത്രപരമായ കോമയാണ് ജനറൽ അനസ്തീസിയ. അസഹനീയമായ തരത്തിൽ വേദനാജനകമായ മെഡിക്കൽ നടപടിക്രമങ്ങൾ ചെയ്യേണ്ടിവരുമ്പോഴാണ് ഇത് നടത്തുന്നത്. അബോധാവസ്ഥ, ഓർമ്മക്കുറവ്, വേദനയില്ലായ്മ, ഓട്ടോ്ടോണോമസ് നാഡീവ്യവസ്ഥയുടെ റിഫ്ലെക്സുകൾ നഷ്ടപ്പെടൽ, ചില സന്ദർഭങ്ങളിൽ അസ്ഥിപേശികളുടെ പരാലിസിസ് എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധതരം മരുന്നുകൾ നൽകാം. ഏതൊരു രോഗിക്കും നടപടിക്രമത്തിനുമുള്ള മരുന്നുകളുടെ ഒപ്റ്റിമൽ കോമ്പിനേഷൻ, സാധാരണയായി ഒരു അനസ്തെറ്റിസ്റ്റ് അല്ലെങ്കിൽ ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് പ്രാക്ടീഷണർ, അനസ്തെറ്റിസ്റ്റ് പ്രാക്ടീഷണർ, ഫിസിഷ്യൻ അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്‌സ് അനസ്തെറ്റിസ്റ്റ് (പ്രാദേശിക പരിശീലനത്തെ ആശ്രയിച്ച്) എന്നിവർ രോഗിയുമായും ശസ്ത്രക്രിയാ വിദഗ്ധൻ, ദന്തരോഗവിദഗ്ദ്ധൻ അല്ലെങ്കിൽ ഓപ്പറേറ്റീവ് നടപടിക്രമങ്ങൾ നടത്തുന്ന മറ്റ് പരിശീലകൻ എന്നിവരുമായും കൂടിയാലോചിച്ച് തിരഞ്ഞെടുക്കുന്നു. ചരിത്രംപുരാതന സുമേറിയക്കാർ, ബാബിലോണിയക്കാർ, അസീറിയക്കാർ, ഈജിപ്തുകാർ, ഗ്രീക്കുകാർ, റോമാക്കാർ, ഇന്ത്യക്കാർ, ചൈനക്കാർ എന്നിവരുടെ രചനകളിൽ നിന്ന് പൊതുവായ അനസ്തീസിയ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ചരിത്രത്തിൽ ഉടനീളം കണ്ടെത്താൻ കഴിയും. മധ്യകാലഘട്ടത്തിൽ, ശാസ്ത്രജ്ഞരും മറ്റ് പണ്ഡിതന്മാരും കിഴക്കൻ ലോകത്ത് ഈ വിഷയത്തിൽ കാര്യമായ മുന്നേറ്റം നടത്തി, അവരുടെ യൂറോപ്യൻ എതിരാളികളും പ്രധാന മുന്നേറ്റം നടത്തി. നവോത്ഥാന കാലത്ത് ശരീരഘടനയിലും ശസ്ത്രക്രിയാ രീതിയിലും ഗണ്യമായ പുരോഗതി കൈവരിച്ചു. എന്നിരുന്നാലും, ഈ പുരോഗതിയെല്ലാം ഉണ്ടായിരുന്നിട്ടും, ശസ്ത്രക്രിയ, മറ്റ് രീതികൾ എല്ലാം പരിഗണിച്ച ശേഷമുള്ള അവസാനത്തെ തിരഞ്ഞെടുപ്പായി തുടർന്നു. ബന്ധപ്പെട്ട വേദന കാരണം, പല രോഗികളും ശസ്ത്രക്രിയയ്ക്ക് പകരം മരണം തിരഞ്ഞെടുത്തു. ജനറൽ അനസ്തേഷ്യ കണ്ടെത്തിയത് ആരാണ് എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ആധുനിക അനസ്തെറ്റിക് ടെക്നിക്കുകളുടെ ആമുഖത്തിനും വികാസത്തിനും നിർണ്ണായകമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശസ്ത്രക്രിയ രംഗത്ത് രണ്ട് വലിയ കുതിച്ചുചാട്ടങ്ങൾ സംഭവിച്ചു. രോഗത്തിന്റെ കാര്യത്തിൽ അണുക്കളുടെ പങ്ക് വ്യക്തമാക്കുന്ന സിദ്ധാന്തമായ 'ജെം തിയറി ഓഫ് ഡിസീസ്' ശസ്ത്രക്രിയയിൽ ആന്റിസെപ്റ്റിക് സങ്കേതങ്ങളുടെ വികാസത്തിനും പ്രയോഗത്തിനും കാരണമായി. വൈകാതെ ശസ്ത്രക്രിയയുടെ ഭാഗമായ വൈകല്യങ്ങളും മരണനിരക്കും മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വളരെ സ്വീകാര്യമായ നിരക്കിലേക്ക് കുറച്ചു. ഈ സംഭവവികാസങ്ങൾക്കൊപ്പം ഫാർമക്കോളജി, ഫിസിയോളജി എന്നിവയിലെ സുപ്രധാന മുന്നേറ്റങ്ങളാണ് ജനറൽ അനസ്തേഷ്യയുടെ വികാസത്തിനും വേദന നിയന്ത്രണത്തിനും കാരണമായത്. 1804 നവംബർ 14-ന് ജാപ്പനീസ് ഡോക്ടറായ ഹനോക സീഷെ ജനറൽ അനസ്തേഷ്യ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ വ്യക്തിയായി. ഉദ്ദേശ്യംജനറൽ അനസ്‌തീസിയയ്‌ക്ക് ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ഉദ്ദേശ്യങ്ങളുണ്ട്:
കോൺട്രാസ്റ്റ് മീഡിയം-ഇൻഡ്യൂസ്ഡ് അനാഫൈലക്സിസിന്റെ ചരിത്രമുള്ള രോഗികളിൽ ജനറൽ അനസ്തേഷ്യ രോഗപ്രതിരോധത്തിനായി ഉപയോഗിക്കരുത്.[1] അനസ്തീസിയയുടെ ഘട്ടങ്ങൾആർതർ ഏണസ്റ്റ് ഗ്വിഡെൽ 1937 ൽ അവതരിപ്പിച്ച ഗ്വിഡെൽസ് ക്ലാസിഫിക്കേഷൻ, [2] അനസ്തേഷ്യയുടെ നാലു ഘട്ടങ്ങൾ വിവരിക്കുന്നു.
ഇതും കാണുകപരാമർശങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia