ജഗ്ജീത് സിങ്
ഭാരതത്തിലെ പ്രശസ്‌തനായ ഒരു ഗസൽ ഗായകനായിരുന്നു ജഗ്മോഹൻ സിംഗ് ധിമാൻ എന്ന ജഗജീത് സിംഗ്. ഗസൽ ശൈലിയെ സാധാരണക്കാരനിലേക്കും ഭാരതീയ കലാവേദിയുടെ മുന്നിരയിലേക്കും കൊണ്ടുവന്ന ഒരു പ്രതിഭയായിട്ടാണ് ജഗ്ജിത് സിംഗ് ഇന്ന് ഓർമിക്കപ്പെടുന്നത്. അനേകം ഭാഷകളിൽ പാണ്ഡിത്യം കൈവരിച്ചിരുന്ന അദ്ദേഹം ചലച്ചിത്രങ്ങൾക്കും ടി.വി. പരമ്പരകൾക്കും വേണ്ടി പാടിയിട്ടുണ്ട്. ജീവിതരേഖരാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ജനിച്ച ജഗ്ജീത് സിങ്ങിന്റെ ബാല്യത്തിലെ വിളിപ്പേര് "ജീത്" എന്നായിരുന്നു. പണ്ഡിറ്റ് ഛഗൻലാൽ ശർമ്മയുടെ കീഴിൽ സംഗീതപഠനം തുടങ്ങിയ ജീത് അതിന് ശേഷം സൈനിയ ഘരാന സ്‌കൂളിൽ ഉസ്താദ് ജമാലാൽ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വർഷം സംഗീതം അഭ്യസിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജീത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്.[1] എൺപതുകളിലെ സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു ജഗ്ജീത്-ചിത്ര ദമ്പതികൾ. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പരമ്പതാഗതമായി തബല മാത്രം ഉപയോഗിച്ചിരുന്ന ഗസലിൽ ഗിറ്റാർ ഉൾപ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ആദ്യമായി പരീക്ഷിച്ചതും ജഗ്‌ജിത് സിംഗാണ്. ബിയോണ്ട് ടൈം എന്ന ആൽബത്തിലൂടെ ആദ്യമായി മൾട്ടി ട്രാക്കിംഗ് റെക്കോർഡിംഗ് സംവിധാനം ഉപയോഗിച്ചതും ജഗ്‌ജിത് സിംഗായിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി എഴുതിയ പാട്ടുകൾ ചിട്ടപ്പെടുത്തി 'നയീ ദിശ' (1999), 'സംവേദന' (2002) എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[2] . ഭാര്യ ചിത്രസിങ്ങും അറിയപ്പെടുന്ന ഗസൽ ഗായികയാണ്.2003 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[3] പ്രശസ്ത ഗസലുകൾ
ആൽബങ്ങൾ
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia