ഛൗ നൃത്തംഒരു ഭാരതീയ നൃത്ത രൂപമാണ് ഛൗ. കിഴക്കേയിന്ത്യയിലാണ് ഈ ആദിമനൃത്തരൂപം പല വക ഭേദങ്ങളോടെ അവതരിപ്പിച്ചു വരുന്നത്. വലിയതലപ്പാവുകളും മുഖംമൂടികളുമാണ് ഛൗ നൃത്തത്തിന്റെ പ്രത്യേകത. ഇതിലെ ചലനങ്ങൾ പക്ഷിമൃഗാദികളെ അനുകരിച്ചുള്ളവയാണ്. സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള ഉത്സവത്തിനാണ് വർഷത്തിലൊരിക്കൽ ഛൗ നൃത്തം അവതരിപ്പിക്കുന്നത്. ചരിത്രംശിവനെ സ്തുതിക്കാനാണ് സാധാരണ ഗ്രാമീണർ ചൗനൃത്തം ഉപയോഗിക്കുന്നത്. ഝാർഖണ്ഡിലും ഒറീസയിലും പരമ്പാരഗത ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിച്ചിരുന്ന ഛൗ നൃത്തത്തിന്റെ ഒരു നൃത്ത ഭേദമാണ് 'സരൈകേല' . ഒറീസയിൽ നിന്നുള്ള 'മയൂർഭഞ്ജും' പശ്ചിമബംഗാളിലെ 'പുരൂലിയ' നൃത്തവുമാണ് ഛൗ നൃത്തത്തിന്റെ മറ്റു രണ്ടു വകഭേദങ്ങൾ. ബംഗാളിലെ പുരുലിയ ഗ്രാം ഛൗ നൃത്തത്തിനുള്ള മുഖംമൂടികൾ ഉണ്ടാക്കുന്നതിന് പേരു കേട്ട ഗ്രാമമാണ്.പ്രധാനമായും ആണുങ്ങളുടെ നൃത്തമാണ് ഛൗ. സ്ത്രീകളുടെ സാന്നിധ്യം നാമമാത്രമാണ്. സ്ത്രീ കഥാപാത്രങ്ങളുടെ മുഖംമൂടിയണിഞ്ഞും ആണുങ്ങൾ തന്നെയാണ് നൃത്തം ചെയ്യുക. അർത്ഥസംവേദനത്തിന് മുദ്രകളും ഛൗ വിൽ ധാരാളമായി ഉപയോഗിക്കുന്നു. മഹാഭാരതത്തിലേയും രാമായണത്തിലേയും കഥാസന്ദർഭങ്ങളാണ് ഛൗ നൃത്തത്തിൽ ഉപയോഗിക്കുക. സരൈകേലബ്രിട്ടീഷ് ഭരണകാലത്ത് ഛോട്ടാ നാഗ്പൂർ പീഠ ഭൂമിയിലെ പട്ടാള പാളയങ്ങളിലാണ് 'സരൈകേല ഛൗ' വികസിച്ചത്. [1]നൃത്ത്യ രൂപങ്ങളാണ് സരൈകേല ഛൗവിലൂടെ അവതരിപ്പിക്കുന്നതെങ്കിലും പുരാണകഥകളും ശാസ്ത്രീയ സംഗീതവും ഈ കലാരൂപത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. സരൈകേല ഛൗവിൽ ഒഴിച്ചു കൂടാനാകാത്തത് ഇതിലുപയോഗിക്കുന്ന മുഖംമൂടികളാണ്. കഥാപാത്രങ്ങളെ പ്രത്യേകരീതിയിൽ നിർവ്വചിക്കുന്ന മുഖംമൂടികളാണ് ഛൗ നൃത്തത്തിന് അമൂർത്തത നൽകുന്നത്. മുഖഭാവങ്ങളിൽ നിന്ന് കലാകാരനെ മോചിപ്പിക്കാനും ശരീരചലനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ഇതിലൂടെ സാധിക്കുന്നു.[2] പശ്ചാത്തലസംഗീതംഷഹനായി, ഓടക്കുഴൽ, വയലിൻ എന്നീ ഉപകരണങ്ങളാണ് ചൗനൃത്തത്തിൽ പശ്ചാത്തലസംഗീതമായി ഉപയോഗിക്കുക. ഒപ്പം തപ്പുമുണ്ടാകും. തപ്പുകൊട്ടുന്നയാളും ഇടയ്ക്ക് നൃത്തംചെയ്യാൻ അരങ്ങിലെത്തും. അഞ്ചുമിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് ഛൗ നൃത്തത്തിന്റെ ദൈർഘ്യം. പ്രസിദ്ധ അവതാരകർഅവലംബം
|
Portal di Ensiklopedia Dunia