ചെന്തമിഴ്സംഘകാലഘട്ടത്തിലെ തമിഴകത്തെ ഭാഷയാണു് ചെന്തമിഴ്. ദ്രാവിഡഭാഷാഗോത്രത്തിൽ ആദ്യം വികസിച്ച സാഹിത്യഭാഷയായ ചെന്തമിഴിനെയാണ് രാജഭാഷ എന്നു പറയുന്നത്. ഇന്നത്തെ തമിഴ് ഭാഷയുടെ ഒരു പൂർവ്വരൂപമാണിതു്. കേരളത്തിലെ വ്യവഹാരഭാഷയ്ക്ക് സ്വന്തമായൊരു സാഹിത്യഭാഷയുണ്ടാവാൻ (സ്വതന്ത്ര മലയാളം) ഏറെക്കാലം വേണ്ടിവന്നു. കേരളവും തമിഴ്‌നാടും സമീപപ്രദേശങ്ങളായതുകൊണ്ടും അവ തമ്മിലുള്ള ബന്ധം സ്വാഭാവികമായതുകൊണ്ടും അന്നത്തെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ ചെന്തമിഴിന് സാഹിത്യഭാഷ എന്ന നിലയിൽ സ്ഥാനം കിട്ടിയിരുന്നു. രാജഭാഷയായ ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാരഭാഷയുടെ തള്ളിക്കയറ്റമാണ് 9 മുതൽ പതിമൂന്നാം നൂറ്റാണ്ടുവരെയുളള ശാസനങ്ങളിൽ കാണുന്നതെന്ന് ഭാഷാപണ്ഡിതനായ പ്രൊഫ. സി എൽ ആന്റണി നിരീക്ഷിക്കുന്നു. സംഘകാലകൃതികൾ അധികവും രചിച്ചതു് ചെന്തമിഴിലാണു്. ഈ കൃതികളിൽ പ്രധാനപ്പെട്ടവയാണു് തൊൽകാപ്പിയം, എട്ടുത്തൊകൈ, പത്തുപ്പാട്ട്, പതിനെൺകീഴ്ക്കണക്ക് എന്നിവ. അവലംബം
|
Portal di Ensiklopedia Dunia