ചുട്ടെഴുത്ത്

അ, ഇ, എ മുതലായവയാണ് ഭാഷയിൽ ഉപയോഗിക്കുന്ന ചുട്ടെഴുത്തുകൾ. ചൂണ്ടിക്കാണിക്കുന്നത് എന്ന അർത്ഥമാണിതിനുള്ളത്. അത്, ഇത്, ഏത് മുതലായ രീതികളിൽ ഇവ ഉപയോഗിക്കപ്പെടുന്നു. ഇവ യഥാക്രമം ദൂരെയുള്ളതിനെയും അടുത്തുള്ളതിനെയും ചോദ്യരൂപത്തിലും ഉപയോഗിക്കുന്നു. ഉ എന്ന ഒരെണ്ണം കൂടി ഭാഷയിൽ ഉണ്ടായിരുന്നു. മൂല ദ്രാവിഡഭാഷയിൽ ഇതുപയോഗിച്ചിരുന്നു എന്നാണ് പണ്ഡിതമതം. അത്, ഇത് എന്നു സൂചിപ്പിച്ചതിനു മധ്യത്തിലുള്ളതിനെ സൂചിപ്പിക്കാൻ ഉത് എന്നും പ്രയോഗിച്ചിരുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia