ചിത്രവാവ്വൽ
തെളിച്ചമുള്ള ഓറഞ്ചും കറുപ്പും നിറമുള്ള ചിറകുകളുള്ള വാവലാണിത്. പുറം തിളക്കമുള്ള ഓറഞ്ചു നിറത്തിലുള്ള രോമങ്ങൾകൊണ്ടും ശരീരത്തിന്റെ അടിവശം നീളമുള്ളതും നിബിഡമായ രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. രോമാവൃതമായ മുഖത്ത് മാറ്റ് അലങ്കാരങ്ങളോ നാസികയിതളുകളോ ഇല്ല. സുതാര്യമായ ഉൾചെവിയോടു കൂടിയ വലിയ ചെവികളാണുള്ളത്. സ്പ്രർടിലിനോയ്ഡെ കുടുംബത്തിൽപ്പെടുന്ന ഒരു വെസ്പർ വവ്വാൽ ആണ് 'ചിത്രവാവ്വൽ [1] ശാസ്ത്രനാമം : Kerivoula picta പെരുമാറ്റംശലഭങ്ങളെപ്പോലെ മുകളിലേക്കും താഴേക്കും ചിറകടിച്ചുകൊണ്ട് പറക്കുന്നു. വലിപ്പംകൈകളുടേതടക്കം തോളിന്റെ നീളം 3.1- 3.7 സെ.മീ.[2] ശരീരത്തിന്റെ മൊത്തം നീളം 4.5-4.8 സെ.മീ.ശരീരവും വാലും ഒരേ നീളമാണ്. ഈ കുഞ്ഞൻ വവ്വ്വാലിന്റെ തൂക്കം ഏതാണ്ട് 5 ഗ്രാമേയുള്ളൂ. ആവാസം, കാണപ്പെടുന്നത്ബ്രൂണെ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു. വരണ്ട മരത്തോപ്പുകളാണ് ആവസവ്യവസ്ഥ. വാഴത്തോപ്പുകളിലെ ഉണങ്ങിയ ഇലകൾക്കിടയിൽ ഇവയെ കണ്ടുവരുന്നു. അവലംബം
|
Portal di Ensiklopedia Dunia