ചങ്ങലംപരണ്ട
![]() പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാംഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷിൽ bone setter എന്നും അറിയപ്പെടുന്നു. സംസ്‌കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, അസ്ഥി ശൃംഖല, കലിശ തമിഴ്: പരണ്ടൈ വള്ളി രസാദി ഗുണങ്ങൾരസം :മധുരം ഗുണം :രൂക്ഷം, ലഘു വീര്യം :ഉഷ്ണം വിപാകം :മധുരം [2] ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചി അനുഭവപ്പെടുകയും ചെയ്യും. ഔഷധയോഗ്യ ഭാഗംവള്ളി, ഇല[2] വിവരണംവള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്. ഓരോ സന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്.ചുവന്ന കായ്കളിൽ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്. ഔഷധ ഗുണങ്ങൾസംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.
ചിത്രങ്ങൾ
അവലംബം
ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ് പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Cissus quadrangularis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Cissus quadrangularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia