ഗ്ലൈസീൻ
Gly or G എന്ന ചുരുക്കരൂപമുള്ള കാർബണികവസ്തുവും മാംസ്യനിർമ്മാണത്തിനുപയോഗിക്കുന്ന 20 അമിനോഅമ്ളങ്ങളിൽ ഏറ്റവും ലഘുവായതുമാണ് ഗ്ലൈസീൻ (NH2CH2COOH). നോൺ-എസ്സൻഷ്യൻ അമിനോഅമ്ളവിഭാഗത്തിലുൾപ്പെടുന്ന ഗ്ലൂക്കോസ് നിർമ്മാണകാരി (ഗ്ലൂക്കോജനിക്) യാണിത്. GGU, GGC, GGA, GGG എന്നിവയാണ് ഗ്ലൈസീനെ നിർമ്മിക്കുന്ന ജനിതകകോഡോണുകൾ. നിറമില്ലാത്തതും മധുരമുള്ളതുമായ പരൽ (ക്രിസ്റ്റൽ) ആണിത്. കൈറൽ (Chiral) രൂപമല്ല. ഒരു ഹൈഡ്രജൻ ആറ്റം മാത്രമുള്ള സൈഡ് ചെയിനാണ് ഇവയ്ക്കുള്ളത്. 1820ൽ ഹെൻട്രി ബ്രാക്കൊണോട്ട് (Henri Braconnot) ആണ് ഗ്ലൈസീനിനെ കണ്ടെത്തുന്നത്. ഗ്ലൈസീൻ ജൈവനിർമ്മാണംഅമിനോഅമ്ലമായ സെറീനിൽ നിന്നാണ് ഗ്ലൈസീൻ നിർമ്മിക്കപ്പെടുന്നത്. 3-ഫോസ്ഫോഗ്ലിസറേറ്റിൽ നിന്ന് ലഭിക്കുന്ന സെറീനിനെ സെറീൻ ഹൈഡ്രോക്സി മീഥൈൽ ട്രാൻസ്ഫിറേയ്സ് (Serine hydroxymethyltransferase) എന്ന എൻസൈം പിരിഡോക്സൽ ഫോസ്ഫേറ്റ് എന്ന കോഫാക്ടറിന്റെ സഹായത്താൽ ഗ്ലൈസീനും N5,N10-Methylene tetrahydrofolate ഉം ജലവുമാക്കിമാറ്റുന്നു.
സെറീനിന്റെ ബീറ്റാ കാർബണിനെ ടെട്രാ ഹൈഡ്രോ ഫോളിക്കമ്ളത്തിന്റെ സഹായത്താൽ ഒരു കാർബൺ പൂളിലേയ്ക്ക് ചാനലൈസ് ചെയ്യുന്നു. സൈറീനിന്റെ ആൽഫാ കാർബൺ ഗ്ലൈസീനിന്റെ ആൽഫാ കാർബണായി മാറുന്നു.[4] കശേരുകികളുടെ കരളിൽ ഗ്ലൈസീൻ ഉത്പാദനം നടത്തുന്നത് ഗ്ലൈസീൻ സിന്തേയ്സ് (glycine synthase) എന്ന രാസാഗ്നിയാണ്. ഇത് റിവേഴ്സ് രാസമാറ്റമാണ്. CO2, NH4, ലിപ്പോഅമൈഡ്, ടെട്രാ ഹൈഡ്രോഫോളിക് ആസിഡ്, പിരിഡോക്സൽ ഫോസ്ഫേറ്റ് എന്നിവ ഈ പ്രവർത്തനങ്ങൾക്കാവശ്യമാണ്.
ത്രിയോണിൻ ആൽഡോലേയ്സ് എന്ന രാസാഗ്നിയുടെ സഹായത്താൽ ത്രിയോണിൻ എന്ന അമിനോഅമ്ളത്തിൽ നിന്നും ഗ്ലൈസീൻ നിർമ്മിക്കപ്പെടുന്നു. വിഘടനംഗൈസീൻ ക്ലീവേജ് സിസ്റ്റംഗ്ലൈസീൻ ഓക്സിഡേറ്റീവ് ഡീഅമിനേഷന് വിധേയമാകുന്നു. ഇത് ഗ്ലൈസീൻ സിന്തേയ്സിന്റെ പ്രവർത്തനത്തിന് വിപരീതമായുള്ളതാണ്. ഇതുവഴി NH3, CO2, THFA (ടെട്രാ ഹൈഡ്രോഫോളിക് ആസിഡ്), എന്നിവ രൂപപ്പെടുന്നു. മൾട്ടി-എൻസൈം കോപ്ലക്സ് പ്രവർത്തനമായ ഇതിൽ നിരവധി രാസാഗ്നികൾ പങ്കെടുക്കുന്നു. ഗ്ലൂക്കോജനിക് പാത്ത്വേസെറീനാക്കി ഗ്ലൈസീനിനെ മാറ്റിയശേഷം സെറീൻ ഡീഹൈഡ്രറ്റേയ്സ് എന്ന രാസാഗ്നിയുടെ സഹായത്താൽ പിന്നീട് പൈറുവേറ്റാക്കി മാറ്റുന്ന പ്രവർത്തനമാണിത്. ക്രിയാറ്റിൻ/ ക്രിയാറ്റിൻ ഫോസ്ഫേറ്റ് നിർമ്മാണംആർജിനിന്റെ അമിഡിനോ ഗ്രൂപ്പിനെ ഗ്ലൈസീനിലേയ്ക്ക് മാറ്റി ഗ്വാനിഡോ അസറ്റിക് അമ്ലമാക്കുന്നു. S-അഡിനോസിൽ മെഥിയോണിന്റെ സഹായത്താൽ മീഥൈൽ ട്രാൻസ്ഫിറേയ്സ് എന്ന രാസാഗ്നി ക്രിയാറ്റിൻ നിർമ്മിക്കുന്നു. ക്രിയാറ്റിൻ കൈനേയ്സിന്റെ സഹായത്താൽ ക്രിയാറ്റിൻ ഫോസ്ഫേറ്റ് നിർമ്മിക്കപ്പെടുന്നു. ഹീം നിർമ്മാണംALA സിന്തേയ്സ് എന്ന രാസാഗ്നി ഗ്ലൈസീനിനെ സ്കസിനൈൽ CoA യോട് ചേർത്ത് ഡെൽറ്റാ അമിനോ ലെവുലിനിക് അമ്ളം നിർമ്മിക്കുന്നു. ഹീം നിർമ്മാണത്തിലെ കീ എൻസൈമാണിത്. പ്യൂരിൻ നിർമ്മാണംഗ്ലൈസീനിനെ പ്യൂരിൻ വലയത്തിന്റെ (റിംഗ്) ഭാഗമാക്കി മാറ്റുന്നു. ഗ്ലൂട്ടാതയോണിൻ നിർമ്മാണംനാഡീയപ്രേക്ഷകം (ന്യൂറോട്രാൻസ്മിറ്റർ)ബ്രെയിൻ സ്റ്റം, സുഷുമ്ന, റെറ്റിന എന്നിവിടങ്ങളിലെ ന്യൂറോട്രാൻസ്മിറ്ററാണിത്. ഇത് ക്ലോറൈഡ് സ്പെസിഫിക് ചാനലുകളുടെ തുറക്കലിന് സഹായിക്കുന്നു. ക്ലോറൈഡ് ന്യൂറോണകളിലേയ്ക്ക് പ്രവേശിക്കുന്നു. ന്യൂറോണൽ ട്രാഫിക്കിനെ ഇത് തടയുകയാണ് ചെയ്യുന്നത് (nhibitory neurotransmitter). സ്കിസോഫ്രീനിയ (schizophrenia) ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. [5] അവലംബം
|
Portal di Ensiklopedia Dunia