ഗ്രേറ്റ് നിക്കോബാർ ദ്വീപ്
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതുമായ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേയറ്റമായ ഇന്ദിര പോയിന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. പോർട് ബ്ലെയറിൽ നിന്നും പവൻ ഹാൻസ് ഹെലികോപ്റ്ററുകളിലൊ ബോട്ടുകളിലൊ ഫെറി സർവ്വീസിലൊ ഇവിടെയെത്തിച്ചേരാം.[1] സ്ഥാനം,അവസ്ഥഗ്രൈറ്റ് നികൊബാർ ദ്വീപ് ആൻഡമാൻ നിക്കൊബാർ ദ്വീപസമൂഹത്തിന്റെ തെക്കേ അറ്റത്തും സുമാത്രയിൽ നിന്നും 180 കിലോമീറ്റർ വടക്കയും ആണ്.180 കി.മീ (590,000 അടി) ഈ ദ്വീപിന്റെ വിസ്തീർണ്ണം921 കി.m2 (9.91×109 sq ft)ആണ്. 2004ലെ സുനാമിയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമികുലുക്കവും വല്ലാതെ ബാധിക്കുകയും ഒരു ദിവസത്തിലധികം മറ്റ് പ്രദേശങ്ങശങ്ങളിൽ നിന്നും വേറിട്ടു പോവുകയും ചെയ്തു. മനുഷ്യവാസം വളരെ ക്കുറവുള്ള (8067പേർ) ഇവിടെ മിക്കവാറും ജൈവവൈവിധ്യത്തിനു പ്രശസ്തമായ മഴക്കാടുകളാണ്. ജനവിഭാഗങ്ങൾഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ഉൾപ്പെടുന്ന ഈ ദ്വീപ് ഗ്രൈറ്റ് നിക്കോബാർ ദേശീയോദ്യാനം എന്ന പേരിൽ ആന്റമാൻ നിക്കോബാർ സേനയുടെയും ഇന്ത്യൻ സായുധസേനയുടെ യും നിയന്ത്രണത്തിലാണ്. [2] ഇന്ത്യൻ സായുധസേനയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള എയർസ്റ്റേഷൻ ആണ്.[3] ഷോമ്പൻ ജനങ്ങളുടെ വാസസ്ഥാനമാണ് ഈ ദ്വീപ് .[4] ഭൂമിശാസ്ത്രംഅലെക്സാണ്ഡ്ര നദി, അമൃത്കൗർ നദി, ദോഗ്മർ നദി, ഗാലത്തിയ നദി തുടങ്ങിയ ധാരാളം നദികളാൽ സമ്പന്നമാണ് ഈ പ്രദേശം. മിക്കവാറും തെക്കോട്ടൊ തെക്ക് പടിഞ്ഞാട്ടോ ആണ് സാധാരണ ഈ നദികളുടെ ഒഴുക്ക് എന്നത് നിമ്നോന്നതമായ പ്രതലമുള്ള ഈ ദ്വീപിന്റെ സ്വാഭാവികമായ ആകെ യുള്ള ചായ് വ് സൂചിപ്പിക്കുന്നു. . തെക്കുവടക്കായി നീണ്ടുകിടക്കുന്ന ധാരാളം പർവ്വതനിരകൾ ഇവിടെ ഉണ്ട്. അവയിൽ സമുദ്രനിരപ്പിൽ ഇന്നും 642 മീറ്റർ ഉയരമുള്ള തുള്ളിയർമേട് ആണ് നിക്കോബാറിലെ തന്നെ എറ്റവും ഉയരം കൂറ്റിയ ഭാഗം. .[5] ഈ ദ്വീപിലെതെക്കേ അറ്റമായ ഇന്തിരാപോയന്റ് (6°45’10″N and 93°49’36″E) ആണ് ഇന്ത്യാമഹാരാജ്യത്തിലെ തന്നെ എറ്റവും തെക്കേ സ്ഥാനം. 2004 ഡിസംബർ 26നു സുനാമിയിൽ ഇന്തിരാപോയന്റ് വിളക്ക്മേടയടക്കം 4.25 മീറ്റർ സമുദ്രത്തിനടിയിലായി. വിളക്ക്മേട പിന്നീട് പ്രവർത്തനസജ്ജമാക്കി. ജീവിവർഗ്ഗംഈ ദ്വീപിന്റെ മിക്ക ഭാഗവും ഗ്രൈറ്റ് നിക്കോബാർ ജൈവോദ്യാനത്തിന്റെഭാഗമാണ്. ഇവിടം വളരെ മൗലികവും നാശോന്മുഖവുമായ ജീവിവർഗ്ഗങ്ങളുടെ ഇരിപ്പിടമാണ്. നിക്കോബാർ സ്ക്രബ് ഫൗൾ (മെഗാപോഡിയസ് നികൊബാരൻസിസ്) The എഡിബ്ലെ നെസ്റ്റ് സ്വിഫ്റ്റ്ലറ്റ്. (എയ്രോഡ്രാമസ് ഫുഞ്ചിഫാഗസ്), the നിക്കൊബാർ ദീർഘവാലൻ കുരങ്ങ് (Macaca fascicularis umbrosa), കായൽമുതല (Crocodylus porosus), തോൽപ്പുറകൻകടലാമ (Dermochelys coriacea), മലയൻ പെട്ടി ആമ, നിക്കൊബാർ മരയണ്ണാൻ, രറ്റികുലേറ്റഡ് മലമ്പാമ്പ് (Python reticulatus) and the തേങ്ങാഞണ്ട് (Birgus latro).എന്നിവ ഇവയിൽ പ്രധാനപ്പെട്ടവ ആണ്. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia