ഗ്രേയം ഗ്രീൻ
ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്. (ഒക്ടോബർ 2, 1904 – ഏപ്രിൽ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. നിരൂപക പ്രശംസയും ജനപ്രിയതയും ഗ്രീൻ ഒരേസമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീൻ ശക്തമായി ചെറുത്തു. “കത്തോലിക്കൻ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാൻ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും റോമൻ കത്തോലിക്ക മതപരമായ വിഷയങ്ങൾ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് ബ്രൈട്ടൺ റോക്ക്, ദ് ഹാർട്ട് ഓഫ് ദ് മാറ്റർ, ദ് എൻഡ് ഓഫ് ദ് അഫയർ, മോൺസിഞ്ഞോർ ക്വിക്സോട്ട്, എ ബേണ്ടൌട്ട് കേസ്, പ്രശസ്ത കൃതികളായ ദ് പവർ ആന്റ് ദ് ഗ്ലോറി. ദ് ക്വയറ്റ് അമേരിക്കൻ എന്നിവ സാർവ്വദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ബദ്ധശ്രദ്ധയെ കാണിക്കുന്നു. പ്രധാന കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia