കിഴക്കൻ ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗമാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭ അഥവാ യവന ഓർത്തഡോക്സ് സഭ. മുഖ്യമായും ഗ്രീക്ക് വംശജർ അംഗങ്ങളായിരിക്കുന്ന ക്രൈസ്തവ സഭയാണ് ഇത്.[1] പൗരാണികമായ മൂന്ന് ക്രൈസ്തവ വിഭാഗങ്ങളിൽ (ലത്തീൻ, സുറിയാനി, ഗ്രീക്ക്) ഒന്നായ ഗ്രീക്ക് ക്രിസ്തീയതയുടെ തനത് സഭയായ ഇത് ഗ്രീക്ക് ഭാഷയിലുള്ളബൈസാന്റിയൻ ആചാരക്രമമാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. കിഴക്കൻ ഓർത്തഡോക്സ് സഭാസമൂഹത്തിലെ ഏറ്റവും പഴയ വിഭാഗമായ ഇതിൽനിന്നാണ് അതിലെ മറ്റ് വിഭാഗങ്ങളും ഉരുത്തിരിഞ്ഞിരിക്കുന്നത്.[2][3][4] അതുകൊണ്ട് കിഴക്കൻ ഓർത്തഡോക്സ് സഭ പൊതുവായി ഈ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിൽ ഗ്രീക്ക് ഭാഷാ, വംശീയ പശ്ചാത്തലം ഇല്ലാത്ത അംഗസഭകൾ ഇത് അംഗീകരിക്കുന്നില്ല.[5]ബൈസാന്റിയൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലഘട്ടങ്ങളിൽ ഏകീകൃതമായ ഭരണസംവിധാനം ഉണ്ടായിരുന്ന ഈ സഭ നിലവിൽ മദ്ധ്യധരണ്യാഴിയുടെ തീരമേഖലയിൽ ആസ്ഥാനമാക്കിയിരിക്കുന്ന നിരവധി സ്വതന്ത്ര സഭകളായി ആണ് പ്രവർത്തിക്കുന്നത്.[6][7][8]
↑Roudometof, Victor (2002). Collective memory, national identity, and ethnic conflict. Greenwood Press. p. 179. ISBN9780275976484. the only remaining issues between the two sides concern the extent to which minority members should have equal rights with the rest of the Albanian citizens as well as issues of property and ecclesiastical autonomy for the Greek Orthodox Church of Albania.