ഗോഎയർ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറഞ്ഞ യാത്രാനിരക്കിൽ സർവീസ് നടത്തുന്ന എയർലൈനാണ് ഗോഎയർ. [3] നവംബർ 2015-ലാണ് ഗോഎയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന കമ്പനിയാണ് ഗോഎയർ. [4] ജനുവരി 2014-ളെ കണക്കനുസരിച്ച് ഇന്ത്യൻ മാർക്കറ്റിലെ മാർക്കറ്റ് ഷെയർ അനുസരിച്ചു അഞ്ചാമത്തെ വലിയ എയർലൈനാണ് ഗോഎയർ. ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ പ്രവർത്തിക്കുന്നു. മുംബൈയിലെ ചത്രപ്പതി ശിവജി അന്താരാഷ്ട്ര എയർപോർട്ടും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടുമാണ് ഗോഎയറിൻറെ ഹബ്ബുകൾ. [5] ചരിത്രംപ്രശസ്തനായ ഇന്ത്യൻ വ്യവസായി നുസ്ലി വാഡിയയുടെ ഇളയ പുത്രൻ ജഹാങ്കിർ വാഡിയയാണ് 2005-ൽ ഗോഎയർ സ്ഥാപിച്ചത്. ബോംബെ ഡയിങ്ങ്, ബ്രിട്ടാനിയ എന്നീ പേരുകേട്ട സ്ഥാപനങ്ങളുടെ ഉടമസ്ഥരായ വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന പദ്ധതിയാണ് ഗോഎയർ.ഈ എയർലൈനിൻറെ മുഴുവനായ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പിനാണ്. ജഹാങ്കിർ വാഡിയ തന്നെയാണ് എയർലൈനിൻറെ മാനേജിംഗ് ഡയറക്ടറും.[6] നവംബർ 2005-ൽ എയർബസ് എ320 വിമാനം ഉപയോഗിച്ച് ഗോഎയർ പ്രവർത്തനം ആരംഭിച്ചു. 2007ജനുവരി മുതൽ ശരാശരി 76 ശതമാനം ലോഡ് ഫാക്ടറാണ് ഗോഎയർ പ്രകടിപ്പിക്കുന്നത്. അതേസമയം, അതേ കാലഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ട ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ എയർലൈനുകൾ മാർക്കറ്റ് ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവകളിൽ ഗോഎയറിനെ പിന്നിലാക്കിയിട്ടുണ്ട്. എന്നാൽ, വാഡിയക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) വോൾഫ്ഗാങ്ങ് പ്രോക്-ഷോറിനുമുള്ള അഭിപ്രായം വ്യത്യസ്തമാണ്. വളർച്ചയുടെ നിരക്ക് കുറവാകാനുള്ള കാരണം ഇന്ത്യയിലെ ദുഷ്കരമായ വ്യോമയാന പരിസ്ഥിയിൽ മാർക്കറ്റ് ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവ കൂട്ടുന്നതിനേക്കാൾ ലാഭം നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നത്.[7] കിംഗ്ഫിഷർ എയർലൈൻസിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രിൽ 2012-ൽ മാർക്കറ്റ് ഷെയറിൽ അവസാന സ്ഥാനമായ ആറാം സ്ഥാനത്തുണ്ടായിരുന്ന ഗോഎയർ എയർലൈൻ അഞ്ചാം സ്ഥാനത്തെത്തി.എന്നാൽ കിംഗ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതോടെ ഗോഎയർ 2014 ജനുവരിയിലെ കണക്കനുസരിച്ചു 8.8 ശതമാനം മാർക്കറ്റ് ഷെയറുമായി വീണ്ടും അവസാന സ്ഥാനത്തെത്തി. ലക്ഷ്യസ്ഥാനങ്ങൾഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ സർവീസ് നടത്തുന്നു. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ (19 വിമാനങ്ങൾ), ഇന്ത്യൻ സർക്കാരിൻറെ വ്യോമയാന മന്ത്രാലയത്തിൻറെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഗോഎയർ അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നില്ല. എന്നാൽ, ഈ നിയമത്തിൽ ഇളവ് ലഭിക്കാനായി ഗോഎയർ 2012-ൽ അപേക്ഷിച്ചു, ഈ അപേക്ഷയിൽ മന്ത്രാലയം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
അവലംബം
|
Portal di Ensiklopedia Dunia