ഗെൽസെൻകിർചെൻ
ഗെൽസെൻകിർചെൻ ( ഇംഗ്ലിഷ് : /ˈɡɛlzənkɪərxən/, German: [ˌɡɛlzn̩ˈkɪʁçn̩] ( listen)) ജർമ്മനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയുടെ പതിനൊന്നാമത്തെ വലിയ നഗരമാണ്, കൂടാതെ 262,528 (2016) നിവാസികളോടെ ഇത് ജർമ്മനിയിലെ 25-ാമത്തെ വലിയ നഗരവുമാണ് . റൈനിന്റെ പോഷകനദിയായ എംഷെർ നദിയുടെ കരയിൽ, ജർമ്മനിയിലെ ഏറ്റവും വലിയ നഗര പ്രദേശമായ റൂഹറിന്റെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും വലിയ നഗരപ്രദേശങ്ങളിലൊന്നായ റൈൻ-റൂഹർ മെട്രോപൊളിറ്റൻ മേഖലയിലാണ് റൂഹർ സ്ഥിതിചെയ്യുന്നത്. ഡോർട്ട്മുണ്ട്, ബോഹം, ബൈലെഫീൽഡ്, മ്വെൺസ്റ്റെർ എന്നിവയ്ക്ക് ശേഷം വെസ്റ്റ്ഫാലനിലെ അഞ്ചാമത്തെ വലിയ നഗരമാണ് ഗെൽസെൻകിർചെൻ, ലോ ജർമ്മൻ ഭാഷാപ്രദേശത്തിന്റെ തെക്കേ അറ്റത്തുള്ള നഗരങ്ങളിൽ ഒന്നാണിത്. ഫുട്ബോൾ ക്ലബ്ബ് ഷാൽക്കെയുടെ നിലവിലെ സ്റ്റേഡിയമായ അരേന ഔഫ്ഷാൽക്കെ (വെൽറ്റിൻസ്-അരീന) സ്ഥിതിചെയ്യുന്നത് ഗെൽസെൻകിർചെനിലാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia