ഗായത്രി അശോകൻ
മലയാളചലച്ചിത്രനടിയും ശ്രദ്ധേയയായ പിന്നണിഗായികയുമാണ് ഗായത്രി അശോകൻ. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനേതാവായി തുടക്കം കുറിച്ച ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെ "ദീന ദയാലോ രാമാ" എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രപിന്നണിഗാനരംഗത്തെത്തിയത്.[1] രവീന്ദ്രനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ. ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ "ഘനശ്യാമ" എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം. പിന്നീട് രമേഷ് നാരായൺ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ജോൺസൺ തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി ആലപിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതംതൃശൂർ സ്വദേശക്കാരായ ഡോക്ടർ ദമ്പതികൾ പി.യു. അശോകന്റെയും സുനീധിയുടേയും മകളായ ഗായത്രി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ ധാരിയാണ്. ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു അനുയായികൂടിയാണ് ഗായത്രി. ഡോ. സായിജുമായി 2005 ൽ വിവാഹിതയായെങ്കിലും വൈകാതെ അവർ വേർപിരിഞ്ഞു. 2016 ഡിസംബർ 4 ന് കൊൽക്കത്ത സ്വദേശി പുർബയാൻ ചാറ്റർജിയുമായി ഗായത്രി പുനർവിവാഹിതയായി. പുരസ്കാരം“സസ്നേഹം സുമിത്ര” എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ ഈണം നൽകിയ, എന്തേ നീ കണ്ണാ എന്ന ഗാനത്തിന് 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ കിനാവിലെ എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി[2]. ഗായത്രി അഭിനയിച്ച ചിത്രങ്ങൾ
സംവിധാനം : സത്യൻ അന്തിക്കാട്
സംവിധാനം : ടി.കെ. രാജീവ് കുമാർ
സംവിധാനം : എ.കെ. ജയൻ പൊതുവാൾ
സംവിധാനം : പോൾസൺ
സംവിധാനം : പി. അനിൽ സംവിധാനം : പപ്പൻ പയറ്റുവിള [1] ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia