ഗാമീറ്റ്![]() പ്രത്യുത്പാദനപക്രിയയിൽ പങ്കെടുക്കുന്ന കോശങ്ങളെയാണ് ഗാമീറ്റുകൾ എന്നു പറയുന്നത്. പുരാതന ഗ്രീക്ക് ഭാഷയിൽ ഭർത്താവ് എന്ന അർത്ഥമുള്ള γαμέτης ഗാമീറ്റെസ്; ഭാര്യ എന്നർത്ഥമുള്ള γαμετή ഗാമീറ്റ് എന്നിവയിൽ നിന്നാണ് വാക്കിന്റെ ഉദ്ഭവം. ലൈംഗികപ്രജനനത്തിന്റെ ഭാഗമായ കോശസംയോജനത്തിനിടെ ഒരു ഗാമീറ്റ് മറ്റൊന്നുമായി യോജിച്ചാണ് (ഫെർട്ടിലൈസേഷൻ) സൈഗോട്ട് എന്ന കോശമുണ്ടാകുന്നത്. രണ്ടു തരം മോർഫോളജിയുള്ള ഗാമീറ്റുകൾ ഉത്പാദിപ്പിക്കുന്ന സ്പീഷീസുകളിൽ പെൺ ജീവി ഉത്പാദിപ്പിക്കുന്ന ഗാമീറ്റായിരിക്കും വലുത്. ഇതിനെ അണ്ഡം എന്നാണ് വിളിക്കുന്നത്. പുരുഷജീവിയുടെ ഗാമീറ്റ് വാൽമാക്രിയുടെ ആകൃതിയുള്ള ബീജം ആണ്. ഇത്തരം വൈജാത്യത്തെ അനൈസോഗാമി എന്നോ ഹെറ്ററോഗാമി എന്നോ ആണ് വിളിക്കുന്നത്. മനുഷ്യരിൽ അണ്ഡത്തിന് ബീജത്തിനേക്കാൾ 100,000 മടങ്ങ് വലിപ്പമുണ്ട്.[1][2] രണ്ടുതരം ഗാമീറ്റുകൾക്കും ഒരേ വലിപ്പവും ആകൃതിയുമുണ്ടാക്കുന്ന സാഹചര്യമാണ് ഐസോഗാമി.
അവലംബം
|
Portal di Ensiklopedia Dunia