മുസ്ലിംകളുടെ ഖിബ്‌ലയായ കഅബയുടെ ചിത്രംആദ്യകാല ഖിബ്‌ലയായിരുന്ന മസ്ജിദുൽ അഖ്സമസ്ജിദുൽ ഖിബ്‌ലത്തൈൻ ഈ മസ്ജിദിൽ വെച്ചാണ് കഅബയെ ഖിബ്‌ലയായി നിശ്ചയിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ നിർദ്ദേശം നബിക്കു ലഭിക്കുന്നത്
ഇസ്ലാംമത വിശ്വാസികൾ നമസ്കാരം നിർവ്വഹിക്കാൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, ഉറക്കത്തിലും ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖിബ്‌ല (Qibla) തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ.
ആദ്യകാലത്ത് ജറൂസലേമിലെ ബൈത്തുൽ മുഖദ്ദസ് (മസ്ജിദുൽ അഖ്സ)ആയിരുന്നു ഖിബ്‌ല.ഹിജ്റ രണ്ടാം വർഷം ശഹബാൻ മാസത്തിലാണ് ഖിബ്‌ല മക്കയിലെകഅബയിലേക്ക് മാറ്റാനുള്ള ദൈവിക കല്പ്പനയുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.
Moussa, Ali (2011). "Mathematical Methods in Abū al-Wafāʾ's Almagest and the Qibla Determinations". Arabic Sciences and Philosophy (Cambridge University Press) 21 (1). doi:10.1017/S095742391000007X.
"The Correct Qiblah" S. Kamal Abdali
"Malaysian Conf. Probes How Muslim Astronauts Pray" on Islam Online
"First Muslim to Fast Ramadan in Space" on Islam Online