ക്രിസ്തുഘാതകരായ ജൂതമതം
ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവൻ ഉത്തരവാദികളാണെന്ന് ചില ക്രിസ്തുമതക്കാർ വളരെയേറെക്കാലം വിശ്വസിച്ചിരുന്നു. ഇങ്ങനെ ജൂതമതത്തെ മുഴുവൻ തന്നെ ക്രിസ്തുഘാതകരായി കരുതിപ്പോന്നതിനെ ക്രിസ്തുഘാതകരായ ജൂതമതം (Jewish deicide) എന്ന് വിവക്ഷിക്കുന്നു.[1] ചരിത്രത്തിലെങ്ങും ജൂതരെ ഇകഴ്ത്താനും പീഡിപ്പിക്കാനും താഴ്‌ത്തിക്കെട്ടാനും കൂട്ടക്കൊല നടത്താനുമെല്ലാം ഇക്കാര്യം ക്രിസ്ത്യാനികൾ ഉപയോഗിച്ചു. ജനക്കൂട്ടം ഒരുമിച്ച് ജൂതർക്കെതിരെ അക്രമം നടത്താനും വളരെ ഫലപ്രദമായി ഇക്കാര്യം ഉപയോഗിച്ചിരുന്നു. കുരിശുയുദ്ധങ്ങളിലും സ്പെയിനിലെ മതവിചാരണകളിലും ഹോളോകോസ്റ്റിലും ജൂതരെ കൂട്ടക്കൊല ചെയ്യാനും അവർ ക്രിസ്തുഘാതകർ ആണെന്ന കാര്യം ജനക്കൂട്ടത്തെ മുഴുവനും അവർക്കെതിരെ തിരിക്കാനുള്ള ഉപായമായിരുന്നു.[2] കത്തോലിക്ക സഭയുടെ 1962 മുതൽ 1965 വരെ പോപ്പ് പോൾ ആറാമന്റെ കീഴിൽ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നോസ്ട്ര എയ്‌റ്റേറ്റിൽ ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹത്തിനുമുഴുവൻ പാപഭാരം ഉണ്ടെന്നുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഈ വിശ്വാസത്തിനു കാരണമായ പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 27 -ആം അധ്യായത്തിലെ 24-25 വാചകങ്ങളെ പ്രത്യേകമായി എടുത്തുപറയാതെ ഒരു വിവേചനവുമില്ലാതെ അന്നു ജീവിച്ചിരുന്നതോ, അല്ലെങ്കിൽ ഇന്നുള്ളതോ ആയ മുഴുവൻ ജൂതന്മാർക്കു നേരെയോ ആ കുറ്റാരോപണം നടത്താൻ സാധ്യമല്ലെന്ന് പോപ്പ് പ്രസ്താവിച്ചു. ക്രിസ്തുഘാതകരാണെന്നുള്ള ആരോപണത്തിന്റെ അവലംബംമത്തായിയുടെ സുവിശേഷം 27 -ആം അധ്യായത്തിലെ വാചകം 24 ഉം 25 ഉം.
ഇതിനെയാണ് രക്തശാപം എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നതും. ജെറേമി കോഹൻ ഇങ്ങനെ പറയുന്നു:
ആയിരക്കണക്കിനു വർഷങ്ങളോളം ഒരു സമൂഹത്തെയും മതത്തിന്റെയും വിശ്വാസികളെയും നികൃഷ്ടരായി കരുതാനും പീഡിപ്പിക്കാനും മാനുഷികമായ പരിഗണനകളില്ലാതെ പീഡിപ്പിക്കാനും ഈ വാചകങ്ങൾ പലരും ഉപയോഗിച്ചു പോന്നു. ഈ വാദം തള്ളിക്കളഞ്ഞത്ഒരു ഫ്രഞ്ച് ജൂതനും ചരിത്രകാരനും ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടവനുമായ ജൂൾസ് ഐസക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കത്തോലിക്ക സഭയുടെ ജൂതവിരുദ്ധനിലപാടുകൾ തിരുത്തിക്കുറിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. 1960 -ൽ പോപ്പ് ജോൺ പോൾ 23 -മനുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഈ വിശ്വാസത്തെ തള്ളിക്കളയാനുള്ള പ്രസ്താവന ഇറക്കാനുള്ള കാര്യങ്ങൾ നീങ്ങിയത്.[4] അങ്ങനെ രണ്ടാം വത്തിക്കാൻ കൗൺസലിൽ മറ്റുപലതിന്റെയും കൂടെ ക്രിസ്തുവിന്റെ കുരിശുമരണത്തിൽ ജൂതന്മാർക്ക് എല്ലാവർക്കും കൂട്ടായ കുറ്റബോധം ഉണ്ടെന്ന, വേണമെന്ന വിശ്വാസത്തെ തള്ളിക്കളഞ്ഞു. പണ്ടെന്നോ ചിലപ്പോൾ ചില ജൂത അധികാരികൾ ക്രിസ്തുവിന്റെ മരണത്തിനായി പരിശ്രമിച്ചെങ്കിലും അതിന്റെ കുറ്റം അന്നത്തെയോ ഇന്നത്തെയോ മുഴുവൻ ജൂതമതസ്ഥരിലും ആരോപിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പ്രസ്താവനയിറക്കി. മത്തായിയുടെ സുവിശേഷം 27 -ആം അധ്യായത്തിലെ 24-25 വാചകങ്ങളെ പ്രത്യേകമായി എടുത്തുപറഞ്ഞില്ലെങ്കിലും യോഹന്നാന്റെ സുവിശേഷം 19 -ആം അധ്യായം 6 ആം വാക്യത്തെ മാത്രമേ പരാമർശിച്ചുള്ളൂ. (പുരോഹിതരും ഉദ്യോഗസ്ഥരും അവനെ കണ്ടപ്പോൾ, അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ എന്ന് അലറിവിളിച്ചപ്പോൾ, അവനെ കൊണ്ടുപോയി ക്രൂശിച്ചോളൂ, ഞാൻ അവനിൽ കുറ്റമൊന്നും കാണുന്നില്ല) 1998 നവംബർ 16 -ന് അമേരിക്കയിലെ ഒരു സഭയും പുതിയനിയമത്തിലെ കാര്യങ്ങൾ ഇന്നത്തെ ജൂതന്മാരെ പീഡിപ്പിക്കാനായി ഉപയോഗിക്കരുതെന്നും ക്രിസ്തുവിന്റെ മരണത്തിന്റെ കുറ്റക്കാരായി ജൂതമതത്തെയോ ജൂതരെയോ കാണരെതെന്നും പ്രസ്താവിച്ചു.[5][6] 2011 -ലെ തന്റെ പുസ്തകത്തിൽ മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന വാക്കായ ochlos എന്നതിനെ ജനക്കൂട്ടം എന്ന അർത്ഥത്തിലല്ലാതെ ജൂതജനത എന്നു കാണരുതെന്ന് പോപ് ബെനഡിക്റ്റ് 16 -ആമൻ പറയുന്നുണ്ട്.[7][8] ഇവയും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾJewish deicide എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia