ക്യൂലക്സ്
![]() ![]() കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള വളരെ വലിയൊരു വിഭാഗമാണിത്. ഇതിൽ പെട്ട നിരവധി സ്പീഷീസുകൾ രോഗവാഹകരാണ്. മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്ന രോഗകാരികളെ ഇവ പരത്തുന്നു. വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്നു. ക്യൂലക്സ് കൊതുകുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവേ കാണപ്പെടുന്നു. ഘടനപ്രായപൂർത്തിയെത്തിയ ക്യൂലക്സ് പത്ത് മില്ലിമീറ്റർ വരെ വലിപ്പം ഉണ്ടാവും. ശരീരത്തിന്, തല, കഴുത്ത്, ഉടൽ എന്നിങ്ങനെ വ്യക്തമായ ഭാഗങ്ങളും നാല് ജോടി ചിറകുകളും ഉണ്ടായിരിക്കും. ആൺ കൊതുകും പെൺകൊതുകും ഘടനയിൽ വ്യത്യാസമുണ്ട്[1]. ജീവിതചക്രംരണ്ടാഴ്ച നീണ്ടുനിൽക്കുന്ന ജീവിതചക്രം ആണ് ക്യുലക്സിന് ഉള്ളത്. മുന്നൂറോളം മുട്ടകൾ ജലോപരിതലത്തിൽ ഇടുന്നു. നിശ്ചലമായ ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുക. ചെറിയ പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന ജലത്തിലാണ് പലപ്പോഴും മുട്ടയിടുന്നത്. മുട്ടകൾ പരസ്പരം കൂട്ടി പിടിച്ചിരിക്കുന്നു. ജലത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ മുട്ട വിരിയുകയുള്ളൂ. ശരീരം വളരെ നേർത്തതും ജലജീവിതത്തിന് അനുയോജ്യമായ ഘടനയോടു കൂടിയവയുമാണ്. ലാർവ അവസ്ഥയിൽ ഇവ ജലത്തിലെ ജൈവ അംശങ്ങൾ ഭക്ഷിച്ച് വളരുന്നു. അതിനുശേഷം പ്യൂപ്പ അവസ്ഥയിലെത്തുന്നു. ഈയവസ്ഥയിൽ ആഹാരം സ്വീകരിക്കുന്നില്ല. എന്നാൽ ജലത്തിൽ അത് തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുന്നു (rapid jerking motions). തങ്ങളെ ആഹാരമാക്കാൻ വരുന്നവരിൽനിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണിത്. ഇവയ്ക്ക് ശ്വസിക്കുന്നതിന് അന്തരീക്ഷ വായുവുമായി സമ്പർക്കം ആവശ്യമാണ്. അതിനാൽ കൂടെക്കൂടെ ജലോപരിതലത്തിൽ എത്തുന്നു. 24 മുതൽ മുതൽ 48 മണിക്കൂർ വരെയുള്ള സമയത്ത് ഇത് വിരിഞ്ഞ് പൂർണവളർച്ചയെത്തിയ കൊതുക് പുറത്തുവരുന്നു[2][3]. രോഗപ്പകർച്ചയിലെ പങ്കാളിക്യുലക്സ് വിഭാഗത്തിലെ എല്ലാ കൊതുകുകളും രോഗാണുവാഹകർ അല്ല. എന്നാൽ, വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്നു. സിക്ക വൈറസ് പകർച്ചയ്ക്ക് കാരണം ക്യുലക്സ് തന്നെയെന്നാണ് കണ്ടെത്തിയിട്ടുള്ളത്[4]. അവലംബം
|
Portal di Ensiklopedia Dunia