കോളനിവാഴ്ച
![]() സാമൂഹികപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഒരു കോളനിയെ കോളനിവത്കരിച്ച ശക്തികൾ ആധിപത്യം പുലർത്തുന്ന ഒരു സ്ഥിതിവിശേഷമാണ് കോളനിവാഴ്ച(Colonialism) എന്ന പദം അർത്ഥമാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ യൂറോപ്യൻ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോളനികൾ സ്ഥാപിച്ച കാലഘട്ടത്തെ വിശേഷിപ്പിക്കാനാണ് പ്രധാനമായും 'കോളനിവാഴ്ച്' എന്ന പദം ഉപയോഗിക്കുന്നത്. കോളനിവാഴ്ചയും സാമ്രാജ്യത്വവും പണമാണ് ഏകധനം എന്ന പഴയ സിദ്ധാന്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു.[1] ചരിത്രം![]() ![]() കോളനിവാഴ്ച(colonial stage) എന്ന് വിളിക്കപെടാവുന്ന സംഭവങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ചരിത്രാതീതകാലത്ത് ഈജിപ്തുകാരും റോമാക്കാരും ഗ്രീക്കുകാരും കോളനികൾ സ്ഥാപിച്ചിരുന്നു. 'കൃഷിസ്ഥലം' എന്നു അർഥം വരുന്ന കൊളോണിയ എന്ന ലത്തീൻ പദത്തിൽ നിന്നാണ് കോളനി എന്ന പദം ഉണ്ടായത്. 11-18 നൂറ്റാണ്ടുകളിൽ വിയറ്റ്നാമുകാർ തങ്ങളുടെ രാജ്യത്തിന്റെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ സൈനിക കോളനികൾ സ്ഥാപിച്ചിരുന്നു. [2] ആധുനിക കാലത്ത് കോളനിവത്കരണം തുടങ്ങുന്നത് സ്പെയിനും പോർച്ചുഗലും കടൽ കടന്ന് പുതിയ പ്രദേശങ്ങൾ കണ്ടെത്തി ഈ പ്രദേശങ്ങളിൽ വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിച്ചതോടുകൂടിയാണ്. 17ആം നൂറ്റാണ്ട് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഫ്രഞ്ച് കോളനിവാഴ്ചയുടെയും ഡച്ച് സാമ്രാജ്യത്തിന്റെയും സ്ഥാപനത്തിന് സാക്ഷ്യം വഹിച്ചു. സ്വീഡന്റെയും ഡെന്മാർക്കിന്റെയും ചുരുക്കം ചില കോളനികളും ഈ നൂറ്റാണ്ടിൽ സ്ഥാപിതമായി. 18ആം നൂറ്റാണ്ടിലും 19ആം നൂറ്റാണ്ടിലും കോളനിവത്കരണത്തിന്റെ പ്രചാരണം ഗണ്യമായി കുറഞ്ഞു. ഇതിനു കാരണം അമേരിക്കൻ വിപ്ലവവും ലാറ്റീൻ അമേരിക്കയിലെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധങ്ങളുമാണ്. എങ്കിലും ഇതിനു ശേഷം സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടു. ജർമ്മൻ സാമ്രാജ്യവും ബെൽജിയൻ സാമ്രാജ്യവും ഇതിന് ഉദാഹരണങ്ങളാണ്. 19ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയ്ക്ക് വേണ്ടി വിവിധ യൂറോപ്യൻ ശക്തികൾ യുദ്ധം ചെയ്യാൻ തുടങ്ങി. റഷ്യൻ സാമ്രാജ്യവും ഒട്ടോമാൻ സാമ്രാജ്യവും ഓസ്ട്രിയൻ സാമ്രാജ്യവും ഈ കാലഘട്ടത്തിലെ ശക്തികളായിരുന്നുവെങ്കിലും കടൽ കടന്ന് അകലെയുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് പകരം സമീപപ്രദേശങ്ങളെ കീഴടക്കി സാമ്രാജ്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്. ജപ്പാൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നു സാമ്രാജ്യം സ്ഥാപിച്ചു. സ്പാനിഷ്-അമേരിക്ക യുദ്ധത്തിന് ശേഷം അമേരിക്കയും കോളനികൾ സ്ഥാപിച്ചു, അതോടെ അമേരിക്കൻ സാമ്രാജ്യം എന്ന പദം നിലവിൽ വന്നു. കോളനി വാഴ്ച നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദശകങ്ങൾകോളനി വാഴ്ച നിർമ്മാർജ്ജനത്തിനായി ഐക്യ രാഷ്ട്ര സഭ മൂന്ന് അന്താരാഷ്ട്ര ദശകങ്ങൾ ആചരിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം കാലഘട്ടം1990മുതൽ 2000 വരെയും രണ്ടാം കാലഘട്ടം 2001 മുതൽ 2010 വരെയും മൂന്നാം ഘട്ടം 2011 മുതൽ 2020 വരെയുമാണ്. [3]
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia