കൊളിൻഡ ഗ്രാബർ-കിറ്ററോവിക്
ക്രൊയേഷ്യൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും 2015 മുതൽ ക്രൊയേഷ്യയുടെ നാലാമത്തേയും പ്രഥമ വനിത പ്രസിഡന്റായും പ്രവർത്തിക്കുന്ന നേതാവാണ് കൊളിൻഡ ഗ്രാബർ-കിറ്ററോവിക് (ജനനം: 29 ഏപ്രിൽ 1968). 46 വയസിൽ, പ്രസിഡന്റ് ചുമതല ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി.[2][3] ക്രൊയേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗ്രബർ-കിറ്ററോവിക് നിരവധി ഗവൺമെന്റുകളും നയതന്ത്രപരമായ സ്ഥാനങ്ങളും വഹിച്ചിരുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1968 ഏപ്രിൽ 29 ന്, ആണ് യൂജോസ്ലാവിയയുടെ ഭാഗമായ ക്രൊയേഷ്യയിലെ റിജാക്കായിൽ ദോബ്രവാക ബ്രോങ്കോ ഗ്രാബാർ ദമ്പതികളുടെ മകളായിz ജനിച്ചു .[4] 17-ാം വയസിൽ ന്യൂ മെക്സിക്കോയിലെ ലോസ് ആഞ്ചെലെസിൽ താമസം മാറി. പിന്നീട് 1986 ലെ ലോസ് അലാമോസ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[5] പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗ്രബർ-കിറ്ററോവിക് നിരവധി ഗവൺമെന്റുകളും നയതന്ത്രപരമായ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2003 മുതൽ 2005 വരെ യൂറോപ്യൻ കാര്യ മന്ത്രിയായിരുന്നു. 2005 മുതൽ 2008 വരെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും യൂറോപ്യൻ ഇന്റഗ്രേഷൻ മന്ത്രിയായും പിന്നീട് 2008 മുതൽ 2011 വരെ അമേരിക്കയിലെ ക്രോയേഷ്യൻ അംബാസഡർ ആയിരുന്നു പ്രവർത്തിച്ചിരുന്നു.[6] വ്യക്തി ജീവിതം1996 ൽ ജകോവ് കിറ്ററോവിക്നെ കൊളിൻഡ ഗ്രാബർ വിവാഹം കഴിച്ചു. കാതറീനയും ലുക്കയും ആണ് മക്കൾ.[7][8][9] കൊളിൻഡ ഗ്രാബർ ഒരു റോമൻ കത്തോലിക്കാ വിശ്വസിയും, പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങൾ അനുവർത്തിക്കുന്ന വ്യക്തിയുമാണ്.[10][11] ക്രൊയേഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകൾ നന്നായി സംസാരിക്കാനും, ജർമ്മൻ, ഫ്രെഞ്ച്, ഇറ്റാലിയൻ ഭാഷകളെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകൾ ഉണ്ട്. 2018 ലെ ഫിഫ ലോകകപ്പിൽ, കൊളിൻഡ ഗ്രാബർ-കിറ്ററോവിക് ക്വാർട്ടർ ഫൈനലിലും ഫൈനലിലും പങ്കെടുത്തു. ദേശീയ പതാകയുടെ നിറമുള്ള ജേഴ്‌സി ധരിച്ച് ടീമിന് പിന്തുണ നൽകി.[12][13] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia