കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
സിദ്ദാർഥ് ശിവ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ[1]. മലയാളത്തിലെ ആദ്യ ചലച്ചിത്ര നിർമ്മാണക്കമ്പനിയായ ഉദയാ പിക്ചേഴ്സ് ഏറെക്കാലത്തിനുശേഷം ഈ ചിത്രത്തിലൂടെ ചലച്ചിത്രനിർമ്മാണരംഗത്തേക്ക് തിരിച്ചെത്തി. ഉദയാ പിക്ചെഴ്സിനുവേണ്ടി ഉടമസ്ഥനും നടനുമായ കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കൊ ബോബനും ചലച്ചിത്രനടൻ സുധീഷിന്റെ മകനുമായ രുദ്രാക്ഷുമാണ് ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.നെടുമുടി വേണു, കെ.പി.എ.സി. ലളിത, മുകേഷ് , അനുശ്രീ എന്നിവരും ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. 30 വർഷങ്ങൾക്കു ശേഷമാണ് ഈ ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുന്നത്[2] . ലോകപ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പേരിൽനിന്നുമാണ് ഈ ചിത്രത്തിന്റെ പേരിന്റെ ഉത്ഭവം[3]. പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന വിഖ്യാത നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്[4]. 2016 ലെ ഓണക്കാലത്ത് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ പ്രദർശനത്തിനെത്തി[5]. അഭിനയിച്ചവർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia