കൈലാസനാഥ മഹാദേവ പ്രതിമ
ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമയാണ് കൈലാസനാഥ മഹാദേവ പ്രതിമ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 20 കിലോമീറ്റർ അകലെയായി ഭക്തപുർ ജില്ലയിലാണ് ഈ പ്രതിമ സ്ഥിതിചെയ്യുന്നത്. ഉരുക്ക്, ചെമ്പ്, നാകം, കോൺക്രീറ്റ് എന്നിവകൊണ്ട് നിർമ്മിച്ച ഈ പ്രതിമയ്ക്ക് 143 അടി (44 മീറ്റർ) ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമകളുടെ പട്ടികയിൽ നാല്പ്പതാം സ്ഥാനത്താണ് കൈലാസനാഥ മഹാദേവ പ്രതിമ.[1] ചരിത്രം2004 ൽ ആരംഭിച്ച പ്രതിമയുടെ നിർമ്മാണം 2011 ൽ പൂർത്തിയായി. നേപ്പാളിലെ ഒരു വ്യവസായിയായ കമൽ ജെയിനും അധെഹത്തിൻറെ ഹിൽടെയ്ക്ക് എന്ന കമ്പനിയുമാണ് പ്രതിമയുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ടൂറിസംദിനംപ്രതി അയ്യായിരത്തോളം പേർ പ്രതിമ സന്ദർശിക്കാൻ എത്തുന്നുണ്ട്. അവധിദിനങ്ങളിലും ഉത്സവകാലത്തും സന്ദർശകരുടെ എണ്ണം ഇതിലും കൂടും. ഇവിടുത്തെ വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം നേപ്പാളിലെ തീർത്ഥാടന ടൂറിസത്തിന് ഗണ്യമായ സംഭാവനകൾ നൽകിവരുന്നു. സമീപ പ്രദേശങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കും ഇത് വഴിവയ്ക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia