കേശു ഈ വീടിന്റെ നാഥൻ
നാദിർഷാ സംവിധാനം ചെയ്ത് 2021-ൽ പ്രദർശനത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക ഉർവശിയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും,സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.അനിൽ നായർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് നാദിർഷയാണ്. അഭിനേതാക്കൾ
നിർമ്മാണംതൊണ്ണൂറുകളിൽ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്,സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.ദിലീപും ഉർവശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തിൽ. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്കൂൾ നടത്തുന്നയാളായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായാണ് ഉർവശി അഭിനയിക്കുന്നത്. സിനിമയെക്കുറിച്ച് നാദിർഷാ പറയുന്നത് ഇങ്ങനെ. മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് കേശു താമസിക്കുന്നത്. സലീംകുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ എന്നിവരാണ് അളിയന്മാരുടെ വേഷത്തിലെത്തുന്നത്. സമകാലീന മലയാളസിനിമയിൽ കുടുംബബന്ധങ്ങളുടെ കഥകൾ വളരെ കുറവാണ്. കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. കൊച്ചി, പളനി, രാമേശ്വരം, കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം എഴുതിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്. റിലീസ്പുതുവഝരദിനത്തിലാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.നിരവധി വ്യത്യസ്തത അവകാശപ്പെടാവുന്ന ഈ പോസ്റ്റർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിന്റെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റർ 2020 ഫെബ്രുവരി 8-ന് റിലീസ് ചെയ്തു.ജോഡികളായി ദിലീപും ഉർവശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലൻ എന്നിവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[1] അവലംബം
|
Portal di Ensiklopedia Dunia