ഒരു അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരിയും അധ്യാപികയും കലാകാരിയും ആക്ടിവിസ്റ്റുമായിരുന്നു കാതറിൻ മുറെ മില്ലറ്റ് (ജീവിതകാലം: സെപ്റ്റംബർ 14, 1934 - സെപ്റ്റംബർ 6, 2017). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ അവർ ഓക്സ്ഫോർഡിലെ സെന്റ് ഹിൽഡാസ് കോളേജിൽ പഠിച്ച ശേഷം ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ ബിരുദം നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായിരുന്നു. "സെക്കൻഡ്-വേവ് ഫെമിനിസത്തിൽ ഒരു പ്രധാന സ്വാധീനം" എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ലൈംഗിക രാഷ്ട്രീയം (1970) (Sexual Politics (1970)) എന്ന പുസ്തകത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് തയ്യാറാക്കിയത്. മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത "നിയമപരമായ ഗർഭച്ഛിദ്രം, ലിംഗങ്ങൾക്കിടയിൽ കൂടുതൽ പ്രൊഫഷണൽ സമത്വം, ലൈംഗിക സ്വാതന്ത്ര്യം" എന്നിവ മില്ലറ്റിന്റെ ശ്രമങ്ങൾ മൂലം ഭാഗികമായി സാധ്യമായതായി ജേണലിസ്റ്റ് ലിസ ഫെതർസ്റ്റോൺ അഭിപ്രായപ്പെടുന്നു.[2]
ഫെമിനിസ്റ്റ്, മനുഷ്യാവകാശം, സമാധാനം, പൗരാവകാശം, മനോരോഗ വിരുദ്ധ പ്രസ്ഥാനങ്ങൾ എന്നിവ മില്ലറ്റിന്റെ ചില പ്രധാന വിഷയങ്ങളായിരുന്നു. സ്ത്രീയുടെ അവകാശങ്ങളും മാനസികാരോഗ്യ പരിഷ്കരണവും പോലുള്ള പ്രവർത്തനങ്ങളായിരുന്നു അവരുടെ പുസ്തകങ്ങൾക്ക് കൂടുതലും പ്രചോദനമായിരുന്നത്. കൂടാതെ പലതും ലൈംഗികത, മാനസികാരോഗ്യം, ബന്ധങ്ങൾ എന്നിവ സൂക്ഷ്മനിരീക്ഷണം ചെയ്ത അവരുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളാണ്. 1960 കളിലും 1970 കളിലും മില്ലറ്റ് വാസെഡ സർവകലാശാല, ബ്രയിൻ മാവർ കോളേജ്, ബർണാർഡ് കോളേജ്, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാല, എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. പല രാജ്യങ്ങളിലും സർക്കാർ നൽകിയിരുന്ന പീഡനത്തെക്കുറിച്ച് ദി പൊളിറ്റിക്സ് ഓഫ് ക്രൂവൽറ്റി (1994), അമ്മയുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഒരു പുസ്തകം മദർ മില്ലറ്റ് (2001) എന്നിവയാണ് പിന്നീട് എഴുതിയ ചില കൃതികൾ. 2011 നും 2013 നും ഇടയിൽ, സാഹിത്യത്തിനുള്ള ലാംഡ പയനിയർ അവാർഡ് നേടി. കലകൾക്കായുള്ള യോക്കോ ഓനോയുടെ കറേജ് അവാർഡ് ലഭിക്കുകയും ദേശീയ വനിതാ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുകയും ചെയ്തു.
മില്ലറ്റ് ജനിച്ച് വളർന്നത് മിനസോട്ടയിലാണ്. തുടർന്ന് അവരുടെ മുതിർന്ന ജീവിതത്തിന്റെ ഭൂരിഭാഗവും മാൻഹട്ടനിലും ന്യൂയോർക്കിലെ പൗകീപ്‌സിയിൽ സ്ഥാപിച്ച വുമൺസ് ആർട്ട് കോളനിയിലും ചെലവഴിച്ചു. ഇത് 2012-ൽ മില്ലറ്റ് സെന്റർ ഫോർ ആർട്സ് ആയി മാറി. മില്ലറ്റ് ഒരു ലെസ്ബിയൻ ആയി പുറത്തുവന്നു. [3] ലൈംഗിക രാഷ്ട്രീയം എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഫ്യൂമിയോ യോഷിമുര (1965 മുതൽ 1985 വരെ) എന്ന ശില്പിയുമായി അവർ വിവാഹിതയായി. പിന്നീട് 2017-ൽ സോഫി കെയറിനെ വിവാഹം കഴിക്കുകയും മരിക്കുന്നതുവരെ അവർ ഒന്നിച്ചു ജീവിക്കുകയും ചെയ്തു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1934 സെപ്റ്റംബർ 14 ന് മിനസോട്ടയിലെ സെന്റ് പോളിൽ ജെയിംസ് ആൽബർട്ട്, ഹെലൻ (നീ ഫീലി) മില്ലറ്റ് എന്നിവരുടെ മകളായി കാതറിൻ മുറെ മില്ലറ്റ് ജനിച്ചു. മില്ലറ്റ് പറയുന്നതനുസരിച്ച്, അവളെ തല്ലിച്ചതച്ച എഞ്ചിനീയറായ അച്ഛനെ അവൾ ഭയപ്പെട്ടു. [4] 14 വയസുള്ളപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച ഒരു മദ്യപാനിയായിരുന്ന അദ്ദേഹം "അവരെ ദാരിദ്ര്യത്തിന്റെ ജീവിതത്തിലേക്ക് ഏൽപ്പിച്ചു".[5][6] Her mother was a teacher[6] അമ്മ അദ്ധ്യാപികയും ഇൻഷുറൻസ് വിൽപ്പനക്കാരിയുമായിരുന്നു. [7] അവർക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നു. സാലി, മല്ലോറി. [7] ഐറിഷ് കത്തോലിക്കാ പാരമ്പര്യത്തിൽ [6] കേറ്റ് മില്ലറ്റ് കുട്ടിക്കാലം മുഴുവൻ സെന്റ് പോളിലെ പരോച്ചിയൽ സ്കൂളിൽ ചേർന്നു.[4][5]
മില്ലറ്റ് 1956-ൽ മിനസോട്ട യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം[4][6] നേടി;[8] അവർ കപ്പ ആൽഫ തീറ്റ സോറിറ്റിയിലെ അംഗമായിരുന്നു.[9] സമ്പന്നയായ ഒരു അമ്മായി 1958-ൽ ഓണറുകളോടെ ഇംഗ്ലീഷ് ലിറ്ററേച്ചർ ഫസ്റ്റ്-ക്ലാസ് ബിരുദം കരസ്ഥമാക്കി[4][9] ഓക്സ്ഫോർഡിലെ സെന്റ് ഹിൽഡാസ് കോളേജിലെ [nb 1]വിദ്യാഭ്യാസത്തിനായി പണം നൽകി. സെന്റ് ഹിൽഡയിൽ പഠിച്ച് ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ ബിരുദം നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായിരുന്നു അവർ.[10] ഒരു അധ്യാപകനും കലാകാരനുമായി ഏകദേശം 10 വർഷം ചെലവഴിച്ചതിന് ശേഷം, മില്ലറ്റ് 1968-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷിനും താരതമ്യ സാഹിത്യത്തിനുമുള്ള ഗ്രാജ്വേറ്റ് സ്കൂൾ പ്രോഗ്രാമിൽ പ്രവേശിച്ചു. ഈ സമയത്ത് അവർ ബർണാർഡിൽ ഇംഗ്ലീഷ് പഠിപ്പിച്ചു.[4][6] അവിടെയായിരിക്കുമ്പോൾ, വിദ്യാർത്ഥികളുടെ അവകാശങ്ങൾ, സ്ത്രീകളുടെ വിമോചനം, ഗർഭച്ഛിദ്രം പരിഷ്കരണം എന്നിവയിൽ അവർ പോരാടി. 1969 സെപ്റ്റംബറിൽ അവർ തന്റെ പ്രബന്ധം പൂർത്തിയാക്കുകയും 1970 മാർച്ചിൽ ഡിസ്റ്റിംഗ്ഷനോടെ ഡോക്ടറേറ്റ് നൽകുകയും ചെയ്തു.[6]
കരിയർ
കലാകാരൻ, അധ്യാപകൻ എന്നീ നിലകളിൽ ആദ്യകാല കരിയർ
മുകളിൽ ഇടത്തുനിന്ന് ഘടികാരദിശയിൽ:
യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന കെട്ടിടം
ഒകുമ ഗാർഡൻ, വസേഡ യൂണിവേഴ്സിറ്റി
ബ്രൈൻ മാവർ കോളേജ്, കാമ്പസ് പ്രവേശനം
ബർണാർഡ് കോളേജ്
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം[6][11] നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ മില്ലറ്റ് ഇംഗ്ലീഷ് പഠിപ്പിച്ചു, എന്നാൽ കല പഠിക്കാൻ അവൾ മിഡ് സെമസ്റ്റർ വിട്ടു.[6]
ന്യൂയോർക്ക് സിറ്റിയിൽ കിന്റർഗാർട്ടൻ അധ്യാപികയായി ജോലി ചെയ്ത അവർ 1959 മുതൽ 1961 വരെ ശിൽപവും പെയിന്റും പഠിച്ചു. തുടർന്ന് ജപ്പാനിലേക്ക് താമസം മാറുകയും ശിൽപകല പഠിക്കുകയും ചെയ്തു. മില്ലറ്റ് സഹ ശിൽപിയായ ഫ്യൂമിയോ യോഷിമുറയെ കണ്ടുമുട്ടി[4][9] ടോക്കിയോയിലെ മിനാമി ഗാലറിയിൽ തന്റെ ആദ്യ ഏക വനിത പ്രദർശനം നടത്തി[6] വസേഡ സർവകലാശാലയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു. അവൾ 1963-ൽ ജപ്പാൻ വിട്ട് ന്യൂയോർക്കിലെ ലോവർ ഈസ്റ്റ് സൈഡിലേക്ക് മാറി[12]
കരിയർ
കലാകാരൻ, അധ്യാപകൻ എന്നീ നിലകളിൽ ആദ്യകാല കരിയർ
മുകളിൽ ഇടത്തുനിന്ന് ഘടികാരദിശയിൽ:
യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന കെട്ടിടം
ഒകുമ ഗാർഡൻ, വസേഡ യൂണിവേഴ്സിറ്റി
ബ്രൈൻ മാവർ കോളേജ്, കാമ്പസ് പ്രവേശനം
ബർണാർഡ് കോളേജ്
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം[6][13] നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ മില്ലറ്റ് ഇംഗ്ലീഷ് പഠിപ്പിച്ചു, എന്നാൽ കല പഠിക്കാൻ അവൾ മിഡ് സെമസ്റ്റർ വിട്ടു.[6]
ന്യൂയോർക്ക് സിറ്റിയിൽ കിന്റർഗാർട്ടൻ അധ്യാപികയായി ജോലി ചെയ്ത അവർ 1959 മുതൽ 1961 വരെ ശിൽപവും പെയിന്റും പഠിച്ചു. തുടർന്ന് ജപ്പാനിലേക്ക് താമസം മാറുകയും ശിൽപകല പഠിക്കുകയും ചെയ്തു. മില്ലറ്റ് സഹ ശിൽപിയായ ഫ്യൂമിയോ യോഷിമുറയെ കണ്ടുമുട്ടി[4][9] ടോക്കിയോയിലെ മിനാമി ഗാലറിയിൽ തന്റെ ആദ്യ ഏക വനിത പ്രദർശനം നടത്തി[6] വസേഡ സർവകലാശാലയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു. അവൾ 1963-ൽ ജപ്പാൻ വിട്ട് ന്യൂയോർക്കിലെ ലോവർ ഈസ്റ്റ് സൈഡിലേക്ക് മാറി[12]
Notes
↑Her aunt paid for her education at Oxford, which was considered "a gesture that had less to do with her aunt's respect for Kate's intellectual gifts than with the family's discovering that she was in love with another woman"[5] and/or due to her aunt's annoyance with Millett's "tendency to defy convention".[6]
References
↑"Kate Millett". Woman's History Month. Maynard Institute. മാർച്ച് 20, 2012. Archived from the original on ജൂൺ 2, 2016. Retrieved ഒക്ടോബർ 7, 2014. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
↑Liza Featherstone (June 10, 2001). "Daughterhood Is Powerful". The Washington Post. Washingtonpost Newsweek Interactive. Archived from the original on November 14, 2014. Retrieved September 14, 2014 – via HighBeam Research.
Krestesen, Mikaela; Krestesen, Moa (2014). A Piece of Land: Voices, Photographs, Bits, Pieces from Kate Millett Farm. With Jane Winter (photography & illustrations). Stockholm: Konst-ig. ISBN978-9163748196. OCLC880552166.
Pickering, Amy, ed. (2021). Life after the Revolution: Kate Millett's Art Colony for Women. New Platz, NY: Samuel Dorsky Museum of Art, State University of New York Press. ISBN978-0-5784-6476-3.
Millett, Kate; O'Dell, Kathy; Berger, Maurice (1997). Kate Millett, Sculptor: The First 38 Years. Catonsville, Maryland: Fine Arts Gallery. ISBN0-9624565-9-4.
Articles or book chapters
Millett, Kate (Summer 1998). "Out of the Loop". On The Issues Magazine. [അവലംബം ആവശ്യമാണ്]
Millett, Kate (2005), "Theory of Sexual Politics", in Cudd, Ann E.; Andreasen, Robin O. (eds.), Feminist theory: a philosophical anthology, Oxford, UK; Malden, Massachusetts: Blackwell Publishing, pp. 37–59, ISBN1-4051-1661-7
Millett, Kate (2007), "The Illusion of Mental Illness", in Stastny, Peter; Lehmann, Peter (eds.), Alternatives beyond psychiatry, Berlin Eugene, Oregon: Peter Lehmann Publishing, pp. 29–38, ISBN9780978839918.
Millett, Kate (2014), "Preface", in Burstow, Bonnie; LeFrancois, Brenda; Diamond, Shaindl (eds.), Psychiatry Disrupted: Theorizing Resistance and Crafting the Revolution, Montreal: McGill/Queen's University Press, ISBN9780773543300
Film
Three Lives (documentary). Women's Liberation Cinema Company. 1971. Producer
Not a Love Story: A Film About Pornography (documentary). National Film Board of Canada (NFB). 1981. Herself, writer, artist
Bookmark: Daughters of de Beauvoir (1 episode) (biography). British Broadcasting Corporation (BBC), Union Pictures Productions. 1989. Herself
Playboy: The Story of X' (documentary). Calliope Films, Playboy Entertainment Group. 1998. Herself
The Real Yoko Ono (television). 2001. Herself
Des fleurs pour Simone de Beauvoir (documentary short) (in French). France. 2007. Herself{{cite AV media}}: CS1 maint: unrecognized language (link)