കെ.വി. ഹരിദാസൻ
കേരളത്തിലെ ഒരു ചിത്രകാരനാണ് കെ.വി. ഹരിദാസൻ(ജനനം: 1937 - മരണം: 2014 ഒക്ടോബർ 26). താന്ത്രിക് സങ്കല്പങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആധാരം. ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ-താന്ത്രിക് ചിത്രകാരനായ അദ്ദേഹം, നിയോ-താന്ത്രീക് ശൈലിയിലാണ് വരയ്ക്കാറുള്ളത്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈ ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. 2013 ൽ കേരള സംസ്ഥാനസർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു. ജീവിതരേഖകണ്ണൂരിൽ ജനിച്ച ഹരിദാസൻ മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സിൽ നിന്ന് പെയിന്റിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ചെന്നൈയിലെ പ്രസിഡൻസി കോളേജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. പ്രശസ്ത ചിത്രകാരൻ കെ.സി.എസ്.പണിക്കരുടെ ശിഷ്യനാണ്. ഒട്ടേറെ അന്താരാഷ്ട്ര ബിനാലെകളിൽ പങ്കെടുത്തു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പലായി പ്രവർത്തിച്ചു. 'യന്ത്ര', 'ബ്രഹ്മസൂത്രം' ചിത്രപരമ്പരകൾ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലും, ജർമ്മനിയിലും സംഘടിപ്പിച്ച അന്താരാഷ്ട്ര നിയോ-താന്ത്രിക് പ്രദർശനങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[1] കേരള ലളിതകലാ അക്കാദമിയുടെരാജാ രവിവർമ പുരസ്‌കാരം ഏറ്റു വാങ്ങും മുൻപ് അദ്ദേഹം അന്തരിച്ചു.[2] പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia