കെ.പി. രാമനുണ്ണി
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് കെ.പി. രാമനുണ്ണി (ജനനം: 1955). ജിവിതരേഖകരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാറമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ആം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്[1]. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം എസ്.ബി.ഐ-യിൽ നിന്ന് സ്വയം വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡ്വൈസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. ഇപ്പോൾ മലയാളം മിഷന്റെ ഭരണസമിതി അംഗമാണ്. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ്ജങ്റ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. [2] സാഹിത്യരംഗംവിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ ആദ്യനോവലും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ, അറബി,തെലുങ്ക്, കൊങ്കണി, ബംഗാളി എന്നിങ്ങനെ ഒമ്പത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.[3] രണ്ടാമത്തെ നോവലായ ചരമവാർഷികം ِഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ഡെത്ത് ആനുവേഴ്സറി എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കി. [4] കുടുംബംഭാര്യ:രാജി. മകൾ:ശ്രീദേവി. ഭാര്യ രാജി വടകര രായോരത്ത് തറവാട്ടിലെ അംഗമാണ്. മകൾ ശ്രീദേവിയും മരുമകൻ ശ്രീജിത്തും സിംഗപ്പൂരിൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു. കൃതികൾനോവലുകൾ
കഥാസമാഹാരങ്ങൾ
ലേഖനസമാഹാരങ്ങൾ
ചലചിത്രംസൂഫി പറഞ്ഞ കഥ: ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനൻ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ ആധാരമാക്കി സൂഫി പറഞ്ഞ കഥ സിനിമയെടുത്തു. തിരക്കഥാ രചന നിർവ്വഹിച്ചത് രാമനുണ്ണിയായിരുന്നു.[8] അഭിമുഖംപുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia