കെ.പി. ജയകുമാർ![]()
മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, ചലച്ചിത്രനിരൂപകൻ, ഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കെ.പി. ജയകുമാർ. വർത്തമാനം ദിനപത്രം, കോർപ്പറേറ്റ് പബ്ലിഷിംഗ് ഇന്റർ നാഷണൽ, സൗത്ത് ഏഷ്യാ ഫീച്ചേഴ്‌സി, ദ സൺഡേ ഇന്ത്യൻ, മാധ്യമം ആഴ്ചപ്പതിപ്പ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. ഇപ്പോൾ ചേർത്തല എൻ.എസ്.എസ് കോളെജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.[1][2] കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമാണ്. ജീവിത രേഖഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്ത് താന്നിമൂട്ടിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. അച്ഛൻ പരേതനായ പത്മനാഭൻ നായർ, അമ്മ കാർത്യായനി അമ്മ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഭാര്യ: ഗായത്രി. മകൾ: അരുന്ധതി. വിദ്യാഭ്യാസംനെടുങ്കണ്ടം പഞ്ചായത്ത് യൂ പി സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പത്താംക്ലാസ് ജയിച്ചു. തുടർന്ന് കല്ലാർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും പ്ലസ് ടു വിജയിച്ചു. കട്ടപ്പന ഗവ: കോളെജിൽ നിന്നും മലയാളസാഹിത്യത്തിൽ ബി എ ബിരുദം. മഹാത്മാഗാന്ധി സർവകലാശാല കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ നെടുങ്കണ്ടം സെന്ററിൽ നിന്ന് ബി എഡ് ബിരുദം നേടി. മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിന്ന് എം എ, എംഫിൽ ബിരുദങ്ങൾ കരസ്തമാക്കി. കുടിയേറ്റാഖ്യാനത്തിലെ ഹൈറേഞ്ച്: ചരിത്ര-സാഹിത്യ-പാഠങ്ങൾ എന്നവിഷയത്തിൽ 2014 ൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. തീവ്രഇടതുപക്ഷ രാഷ്ട്രീയം പ്രമേയമാകുന്ന മലയാളത്തിലെ മുഖ്യധാരാ -സമാന്തര സിനിമകൾ എന്ന ഗവേഷണത്തിന് 2004-05 ൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലേഷിപ്പ് നേടി. ആ പഠനം ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ എന്ന പേരിൽ 2011പുസ്തകമായി. കൊളോണിയൽ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ഗവേഷണത്തിന് 2017-19 ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ദ ആർട്ട്സ് (IFA)ഫെലോഷിപ്പ് ലഭിച്ചു. പുരസ്‌കാരങ്ങൾ
കൃതികൾ-രചന
കൃതികൾ-എഡിറ്റിംഗ്
ഫെലോ ഷിപ്പുകൾ
ഗവേഷണ പഠനങ്ങൾ1. ഗോത്രകാലത്തിന്റെ ഉയിരെഴുത്ത്: മന്നാക്കൂത്തും ചിലപ്പതികാരവും-താരതമ്യപഠനം. ചെങ്ങഴി, മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സർവകലാശാല, കാലടി. ജനുവരി-ജൂൺ 2023. ISSN 2581-9585. 2. മലബാർ കലാപം: ഓർമ്മയുടെ ചിത്രവും ചരിത്രവും. സാഹിത്യലോകം. കേരളസാഹിത്യ അക്കാദമി. ജനുവരി-ഫെബ്രുവരി, 2023. ISSN 2319-3263. 3.ഭാവനയുടെ ചരിത്രം: ചില ദൃശ്യരേഖകൾ. സാഹിത്യലോകം. കേരളസാഹിത്യ അക്കാദമി. നവംബർ -ഡിസംബർ, 2021. ISSN 2319-3263. 4. Underworld desires of the ideal Malayali. Malayalam Literary Survey, A quarterly journal of Kerala Sahitya Akademy. January-March 2020. Volume 40. Issue 01. ISSN 2319-3217. 5. ഹൈറേഞ്ച്: അപരദേശത്തിന്റെ ഭൂപടം. മലയാളപ്പച്ച.August 2019.Volume 01. Number 09. ISSN 2454-292X 6. ബഹുവചനം: ഓർമ്മയുടെ ആവാസവ്യവസ്ഥ. വിജ്ഞാനകൈരളി. ജൂലായ് 2018. ISSN 2319-1051. 7. മുതുവാൻ: ഗോത്രജീവിതവും സംസ്‌കാരവും. സാഹിത്യലോകം. ആഗസ്റ്റ് 2015. ISSN 2319-3263. 8. ഗോത്രകല: മാക്കൂത്തും ചിലപ്പതികാരവും . വിജ്ഞാന കൈരളി. ജൂലായ് 2015. ISSN 2319-1051. 9. അധിനിവേശത്തിന്റെ ഛായാപടങ്ങൾ . മലയാളം റിസർച്ച് ജേർണൽ. ഡിസംബർ 2014. Vol-7, No.3, ISSN 0975-1984. 10. രാഷ്ട്രീയസിനിമയും സിനിമയുടെ രാഷ്ട്രീയവും . മലയാളം റിസർച്ച് ജേർണൽ. Vol-4, No.1, ISSN 0975-1984 ആനുകാലിക ലേഖനങ്ങൾചലച്ചിത്രം
സമൂഹം/സംസ്കാരം
വായന
പ്രമാണങ്ങൾ |
Portal di Ensiklopedia Dunia