കെ.എൽ. മോഹനവർമ്മ![]() പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ് കെ.എൽ. മോഹനവർമ്മ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള മോഹനവർമ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകൾ എഴുതിയിട്ടുള്ള മോഹനവർമ്മയുടെ ഓഹരി, ക്രിക്കറ്റ്,സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്. കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്ന് സ്വയംവിരമിച്ച അദ്ദേഹം. ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു.[1] ജീവിതരേഖ1936 ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. വളർന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആർ. കേരളവർമ്മ. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം.അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങൾ. പൈക്കോ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായും കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു.രണ്ടു തിരക്കഥകളും കുട്ടികൾക്കായുള്ള ഒരു സിനിമയും ചെയ്തു.[1] ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവർമ്മയുടെ താത്പര്യവിഷയങ്ങൾ കായികവിനോദങ്ങളും ചരിത്രവുമാണ്. ഓഹരി എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടി. ഭാര്യ രാധാവർമ്മ. മക്കൾ: സുഭാഷ്, കവിത. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
കൂടുതൽ വായനക്ക്
|
Portal di Ensiklopedia Dunia