കെ.എൻ. രവീന്ദ്രനാഥ്പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവാണ് കണ്ണന്തോടത്ത് നീലകണ്ഠപ്പിള്ള രവീന്ദ്രനാഥ് എന്ന കെ.എൻ. രവീന്ദ്രനാഥ് (ജനനം : ). 1978ൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്ത് തുടർച്ചയായി 35 കൊല്ലം പ്രവർത്തിച്ചു. ഇതിനിടെ അഖിലേന്ത്യ സെക്രട്ടറിയുമായി. ജീവിതരേഖകണ്ണന്തോടത്ത് നീലകണ്ഠപ്പിളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി എറണാകുളത്ത് ജനിച്ചു. ഇടപ്പള്ളി സ്‌കൂളിൽ ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ സർ.സി.പിക്കെതിരെ പഠിപ്പുമുടക്കിന് നേതൃത്വം നൽകി, പതിമൂന്നാം വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തകനായി. ആ വർഷം തന്നെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്റ്റുഡന്റ്‌സ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് എ.ഐ.എസ്.എഫ്.ൽ ചേർന്നു. 1949ൽ എറണാകുളം മഹാരജാസ് കോളേജിൽ ചേർന്നതോടെ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ ശക്തമായി. 1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1958 മുതൽ 60 വരെ എറണാകുളം കണയന്നൂർ താലൂക്ക് സെക്രട്ടറിയായി. 1960ൽ എറണാകുളത്തെ കാക്കനാട് ഒരേക്കർ സ്ഥലം പാർട്ടിക്ക് ദാനമായി നൽകി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ചേർന്നു. ആ വർഷം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗവുമായി. കൊച്ചിയിലെ വ്യവസായ മേഖലയിൽ തൊഴിലാളി രാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്ത്വം നൽകി. ആലുവ ടെക്‌സ്റ്റയിൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറിയായി തൊഴിലാളിയൂണിയൻ പ്രവർത്തനരംഗത്തേക്ക് വന്നു. വ്യവസായമേഖലയിൽ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചു. പിന്നീട് ഫാക്ട്, പ്രീമിയർ ടയേഴ്‌സ്, ടി.സി.സി, എച്ച്.എം.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻകയ്യെടുത്തു. 1970ൽ സി.ഐ.ടി.യു രൂപവത്കരിച്ചപ്പോൾ എറണാകുളം ജില്ലാ സെക്രട്ടിറിയായിരുന്ന രവീന്ദ്രനാഥ് സംസ്ഥാന കമ്മിറ്റിയംഗമായി. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ. ബാലാനന്ദൻ പോളിറ്റ്ബ്യൂറോയിലേക്ക് പോയപ്പോൾ 1978ൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[1] പതിനെട്ട് മാസക്കാലം ഒളിവിലായിരുന്നു. 1972ലെ ഫാക്ട് സമരത്തിൽ അറസ്റ്റ് വരിച്ചു. അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയിൽവാസം അനുഭവിച്ചു. വിവാഹിതനായി ഒരുമാസം തികയുന്നതിന് മുൻപാണ് ജയിലലടയ്ക്കപ്പെട്ടത്. 1977ൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിന്നും 2006ൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia