കെൻസാബുറോ ഒയി
ജാപ്പനീസ് എഴുത്തുകാരനും 1994 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാര ജേതാവുമാണ് കെൻസാബുറോ ഒയി (ജ: ജനുവരി 31- ഉചിക്കോ യഹിം). ജാപ്പനീസ് സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഓയി നോവലുകളും, ചെറുകഥകളും കൂടാതെ സാമൂഹിക വിഷയങ്ങളെ അധികരിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളിൽ അമേരിക്കൻ ,ഫ്രഞ്ച് സാഹിത്യ നിദർശനങ്ങളുടെ സ്വാധീനം പ്രകടമാണ്. ജാപ്പനീസ് സാംസ്ക്കാരിക പാരമ്പര്യത്തിന്റെ സ്പർശം അനുഭവിപ്പിയ്ക്കുന്ന പഴയ തലമുറ എഴുത്തുകാരിലെ അവസാനത്തെ കണ്ണിയാണ് ഒയി.[1] ജാപ്പാന്റെ ആധുനികവും പുരാതനവുമായ സംഭവഗതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ മറ്റു ചില കൃതികൾ. ജീവിതരേഖജപ്പാനിലെ ഷികോകു പ്രവിശ്യയിലെ ഉചിക്കോ ഗ്രാമത്തിൽ ഒരു സാധാരണകുടുംബത്തിൽ ഏഴുമക്കളിൽ മൂന്നാമനായി ജനിച്ച ഒയിയെ മുത്തശ്ശിയാണ് എഴുത്തും വായനയും പഠിപ്പിച്ചത്.കൂടാതെ കലാപരമായ പാഠങ്ങളും അവരിൽ നിന്നും അഭ്യസിച്ചു. ഒയിയുടെ പിതാവ് 1944 ലെ പെസഫിക് യുദ്ധത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.പ്രാഥമിക വിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന മാതാവാണ് ഒയിയുടെ വിദ്യാഭ്യാസത്തെ പിന്നീട് സ്വാധീനിച്ചത്. ധാരാളം പുസ്തകങ്ങൾ അവർ മകനായി ശേഖരിച്ചു. ബാല്യകാലത്തു വായിച്ച ഹക്കിൾബറിഫിൻ, വണ്ടർഫുൾ അഡ്വഞ്ചേഴ്സ് ഓഫ് നിൽസ് എന്നീ കൃതികൾ തന്നെ അഗാധമായി സ്വാധീനിച്ചുവെന്നു ഒയി വെളിപ്പെടുത്തുകയുണ്ടായി.[2] ഹികാരിയെക്കുറിച്ചുള്ള കുറിപ്പുകൾകെൻസാബുറോ തന്റെ ബുദ്ധിവൈകല്യമുള്ള പുത്രനായ ഹികാരിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ മിക്കകൃതികളിലും പങ്കുവയ്ക്കുന്നുണ്ട്.[3] 1964 ൽ രചിച്ച ഏ പേഴ്സണൽ മാറ്റർ എന്ന കൃതി ഇതിനൊരു ഉദാഹരണമാണ്. ബഹുമതികൾ
അവലംബം
|
Portal di Ensiklopedia Dunia