കെന്നത്ത് കൗണ്ട
കെന്നത്ത് ഡേവിഡ് കൗണ്ട (ജീവിതകാലം: 28 ഏപ്രിൽ 1924 - 17 ജൂൺ 2021)[2] 1964 മുതൽ 1991 വരെ സാംബിയയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഒരു സാംബിയൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. നോർത്തേൺ റോഡേഷ്യൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിലെ ഹാരി നുകുമ്പുലയുടെ നേതൃത്വത്തിൽ അതൃപ്തനായ അദ്ദേഹം സാംബിയൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന ഒരു പുതിയ പാർട്ടി സ്ഥാപിക്കുകയും പിന്നീട് അതിൻറെ പിൻഗാമിയായ യുണൈറ്റഡ് നാഷണൽ ഇൻഡിപെൻഡൻസ് പാർട്ടിയുടെ (UNIP) തലവനായിത്തീരുകയും ചെയ്തു. സ്വതന്ത്ര സാംബിയയുടെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. 1973 ൽ ട്രൈബൽ-ഇൻറർ-പാർട്ടി കലാപങ്ങളേത്തുടർന്ന്, UNIP ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ചോമ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ശേഷം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ നിരോധിക്കപ്പെട്ടു. അതേസമയം, വിദേശ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനികളിലെ ഭൂരിപക്ഷം ഓഹരികൾ ഏറ്റെടുക്കുന്നതിന് കൗണ്ട മേൽനോട്ടം വഹിച്ചു. 1973 ലെ എണ്ണ പ്രതിസന്ധിയും കയറ്റുമതി വരുമാനത്തിലുണ്ടായ ഇടിവും സാംബിയയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അന്താരാഷ്ട്ര സമ്മർദ്ദം കൗണ്ടയെ താൻ അധികാരത്തിൽ തുടരുന്ന നിയമങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതനാക്കി. 1991-ൽ ബഹു-പാർട്ടി തിരഞ്ഞെടുപ്പ് നടക്കുകയും മൂവ്‌മെന്റ് ഫോർ മൾട്ടിപാർട്ടി ഡെമോക്രസിയുടെ നേതാവായ ഫ്രെഡറിക് ചിലുബ വിജയം വരിക്കുകയും കൗണ്ടയെ അധികാരത്തിനു പുറത്താക്കുകയും ചെയ്തു. 1999 ൽ കൗണ്ടയുടെ സാംബിയൻ പൗരത്വം റദ്ദാക്കിയെങ്കിലും അടുത്ത വർഷം ഈ തീരുമാനം അസാധുവാക്കപ്പെട്ടു.[3] അവലംബം
|
Portal di Ensiklopedia Dunia