കുളനട ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.[2] തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953 - ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂർ താലൂക്കിലും 1984 മുതൽ കോഴഞ്ചരി താലൂക്കിലും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. കേരളത്തിലെ പ്രശസ്ത ആയുർവേദ ഉല്പാദകരായ ആൽഫ ഫർമസി Archived 2021-07-09 at the Wayback Machine കുളനടയിലാണ് സ്ഥിതി ചെയ്യുന്നത്. അതിരുകൾകുളനടപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീർക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെൺമണി, മുളക്കുഴ പഞ്ചായത്തുകളുമാണ്.[2] പേരിനു പിന്നിൽസ്ഥലനാമത്തെക്കുറിച്ചു പറയുമ്പോൾ കുളനട ദേവീക്ഷേത്രവും അതിനോടു ചേർന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും കേൾക്കുന്നു.[2] ഭൂപ്രകൃതിപഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകൾ, ചെറുതും വലുതുമായ 16 കുളങ്ങൾ, 6 ചാലുകൾ, 39 തോടുകൾ, 57 പൊതുകിണറുകൾ, കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദർശിക്കാവുന്ന 8 കാവുകൾ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികൾ നാളികേരവും റബ്ബറുമാണ്. അവലംബം
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia