കുഞ്ചാക്കോ

കുഞ്ചാക്കോ
ജനനം1912
മരണം15 ജൂലൈ 1976
തൊഴിൽ(s)ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ
സജീവ കാലം1947-1976
ജീവിതപങ്കാളിഅന്നമ്മ ചക്കോ
കുട്ടികൾ4
മാതാപിതാക്കൾമാണി ചാക്കോ, ഏലിയാമ്മ
ബന്ധുക്കൾനവോദയ അപ്പച്ചൻ (സഹോദരൻ)
ബോബൻ കുഞ്ചാക്കോ (പുത്രൻ)
കുഞ്ചാക്കോ ബോബൻ (പേരക്കുട്ടി)

മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. (English: Kunchacko) (1910 ഫെബ്രുവരി 19 – 1976 ജൂൺ 15). കയർ വ്യവസായി ആയിരുന്ന അദ്ദേഹം 1946-ൽ ചലച്ചിത്രരംഗത്തേക്കു കടന്നു. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകനുമാണ് കുഞ്ചാക്കോ. ചലച്ചിത്രനടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോ ഇദ്ദേഹത്തിന്റെ പുത്രനും മലയാളചലച്ചിത്രതാരമായ കുഞ്ചാക്കോ ബോബൻ ചെറുമകനുമാണു്. ആദ്യത്തെ ചിത്രം വെള്ളിനക്ഷത്രം. 75-ലധികം ചിത്രങ്ങൾ നിർമിച്ചു. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ടുകോമൻ എന്നിവ ഇതിൽ പ്രശസ്തങ്ങളാണ്. നിരവധി മലയാളചലച്ചിത്രതാരങ്ങളെ വാർത്തെടുത്തു. ഇദ്ദേഹത്തിന്റെ മറ്റൊരു വ്യവസായ സംരംഭമാണ് എക്‌സൽ ഗ്ലാസ് ഫാക്ടറി.

സംവിധാനം നിർവഹിച്ച ചിത്രങ്ങൾ

  1. കണ്ണപ്പനുണ്ണി (1977)
  2. ചെന്നായ് വളർത്തിയ കുട്ടി (1976)
  3. മല്ലനും മാതേവനും (1976)
  4. ചീനവല (1975)
  5. ധർമ്മക്ഷേത്ര കുരുക്ഷേത്ര (1975)
  6. മാനിഷാദാ (1975)
  7. നീലപൊന്മാൻ (1975)
  8. ദുർഗ്ഗ (1974)
  9. തുമ്പോലാർച്ച (1974)
  10. പാവങ്ങൾ പെണ്ണുങ്ങൾ (1973)
  11. പൊന്നാപുരം കോട്ട (1973)
  12. തേനരുവി (1973)
  13. ആരോമലുണ്ണി (1972)
  14. പോസ്റ്റ്മാനെ കാണാനില്ല (1972)
  15. പഞ്ചവൻ കാട് (1971)
  16. ദത്തുപുത്രൻ (1970)
  17. ഒതേനന്റെ മകൻ (1970)
  18. പേൾവ്യു (1970)
  19. സൂസി (1969)
  20. കൊടുങ്ങല്ലൂരമ്മ (1968)
  21. പുന്നപ്ര വയലാർ (1968)
  22. തിരിച്ചടി (1968)
  23. കസവുതട്ടം (1967)
  24. മൈനത്തരുവി കൊലക്കേസ് (1967)
  25. അനാർക്കലി (1966)
  26. ജയിൽ (1966)
  27. തിലോത്തമ (1966)
  28. ഇണപ്രാവുകൾ (1965)
  29. ശകുന്തള (1965)
  30. ആയിഷ (1964)
  31. പഴശ്ശിരാജാ (1964)
  32. കടലമ്മ (1963)
  33. റെബേക്ക (1963)
  34. ഭാര്യ (1962)
  35. പാലാട്ടുകോമൻ (1962)
  36. കൃഷ്ണ കുചേല (1961)
  37. ഉണ്ണിയാർച്ച (1961)
  38. നീലിസാലി (1960)
  39. സീത (1960)
  40. ഉമ്മ (1960)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കുഞ്ചാക്കോ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia