കീസ്റ്റോൺ സ്പീഷിസ്![]() ഒരു സ്പീഷിസിന് അതു ജീവിക്കുന്ന പരിസ്ഥിതിയിൽ അതിനുള്ള എണ്ണത്തിന് ആനുപാതികമല്ലാത്തതിനേക്കാളും വളരെയേറെ സ്വാധീനം ചെലുത്താൻ കഴിയുമെങ്കിൽ ആ സ്പീഷിസിനെ കീസ്റ്റോൺ സ്പീഷിസ് (Keystone species) എന്നു വിളിക്കുന്നു.[1] ആ പരിസ്ഥിതിയുടെ സുസ്ഥിരമായ നിലനിൽപ്പിനും മറ്റു ഏതെല്ലാം സ്പീഷിസുകൾ എത്രത്തോളം ഉണ്ടെങ്കിൽ ആ പരിസ്ഥിതിക്ക് സുഗമമായി നിലനിൽക്കാനാവുമെന്നുമെല്ലാം തീരുമാനിക്കാൻ തക്ക ശേഷിയുള്ളതാണ് കീസ്റ്റോൺ സ്പീഷിസ്. ഒരു കമാനത്തിലെ കീസ്റ്റോണിനു തുല്യമായ സ്ഥാനമാണ് ഇവയ്ക്കും ഉള്ളത്. കമാനത്തിലെ ഏറ്റവും കുറവ് ഭാരം വഹിക്കുമ്പോഴും ഇത് ഇല്ലെങ്കിൽ കമാനം പൊളിഞ്ഞ് താഴെവീഴുകയാണു ചെയ്യുക. അതുപോലെ കീസ്റ്റോൺ സ്പീഷിസിന്റെ അഭാവത്തിൽ, അവ എത്രതന്നെ കുറച്ചുമാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ആ പരിസ്ഥിതിക്ക് പ്രവചിക്കാൻ ആവാത്തവിധത്തിൽ മാറ്റങ്ങൾ ഉണ്ടാകും. സംരക്ഷണ ജൈവശാസ്ത്രത്തിൽ ഈ ആശയത്തിന് വലിയ പ്രാധാന്യമുണ്ട്. 1969 -ൽ , വാഷിംഗ്‌ടൺ സർവ്വകലാശാലയിലെ ജന്തുശാസ്ത്ര പ്രഫസർ റോബർട്ട് ടി പെയിൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. ചില സസ്യാഹാരികൾ ഒരിടത്ത് വ്യാപിച്ചിരിക്കുന്ന പ്രത്യേക സസ്യങ്ങളെ മുഴുവൻ തിന്നു തീർക്കുന്നതിൽ നിന്നും അവയെ തടയാൻ ചെറിയ ഒരു മാംസാഹാരിയായ ജീവിക്കു കഴിയും. ഇവയുടെ എണ്ണം എത്രതന്നെ കുറവായാലും ഇവ ഇല്ലാതിരുന്നെങ്കിൽ സസ്യാഹാരികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ചെടികളെ തുടച്ചുനീക്കുമായിരുന്നു. അങ്ങനെ പരിസ്ഥിതിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ വയ്ക്കു കഴിയും. അവലംബം
പുറത്തേക്കുള്ള കണ്ണികൾKeystone species എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia