കീറോൺ പൊള്ളാർഡ്
ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് കീറോൺ പൊള്ളാർഡ് (ജനനം: 12 മെയ് 1987). ജനനം1987 മെയ് 12ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.[1] ഏകദിന കരിയർ2007 ക്രിക്കറ്റ് ലോകകപ്പ്![]() 2007ലെ ക്രിക്കറ്റ് ലോകകപ്പിൽ അപ്രതീക്ഷിതമായാണ് പതിനഞ്ചംഗ ടീമിൽ പൊള്ളാർഡ് ഉൾപ്പെട്ടത്.[2] പരിശീലന മത്സരത്തിൽ കെനിയയ്ക്കെതിരെ 14 റൺസും 2 വിക്കറ്റും സ്വന്തമാക്കി. ശേഷം ഇന്ത്യയ്ക്കെതിരെ ദയനീയമായി 2 റൺസിന് പുറത്തായി. തുടർന്ന് ഗ്രൂപ്പ് തലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയും കളിച്ചിരുന്നു. മത്സരത്തിൽ 3 വിക്കറ്റ് നേടി. ടി20 കരിയർ: തുടക്കം![]() 2007ലെ ടി20 ലോകകപ്പിന്റെ മുപ്പതംഗ ടീമിൽ പൊള്ളാർഡ് ഉണ്ടായിരുന്നു.[3] എന്നാൽ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ പൊള്ളാർഡ് തിരിച്ചുവന്നു. മത്സരം പകുതിയായപ്പോൾ മഴ പെയ്തതിനാൽ പൊള്ളാർഡിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല.[4] ടി20 കരിയർ: 2008 മുതൽ2008-09ൽ വെസ്റ്റിൻഡിസ് ക്രിക്കറ്റ് ബോർഡ് പൊള്ളാർഡിന്റെ ബൗളിങ്ങിൽ മെച്ചപ്പെടൽ കണ്ടു. ജമൈക്കകെതിരെ സെമി ഫൈനലിൽ 76 റൺസും 3 വിക്കറ്റും സ്വന്തമാക്കി. ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പൊള്ളാർഡായിരുന്നു. 2009ലെ ചാമ്പ്യൻസ് ലീഗ് ടി20യിൽ ട്രിനിഡാഡ് ടുബാഗോയ്ക്ക് വേണ്ടി ന്യൂ സൗത്ത് വെയിൽസിനെതിരെ 18 പന്തിൽ നിന്നും 54 റൺസ് നേടി. ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.
ടി20 കരിയർ: ഐ പി എൽഐ പി എൽ 20102010ലെ ഐ പി എല്ലിൽ കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞവരിൽ ഒരാളായിരുന്നു പൊള്ളാർഡ്. ഐ പി എൽ 20112011ലെ ഐ പി എല്ലിൽ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഐ പി എൽ 20132013ലെ ഐ പി എല്ലിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു. ഐ പി എൽ 20142014ലിലും പൊള്ളാർഡ് മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുക. 2010 ഐസിസി ട്വന്റി20 ലോകകപ്പ്ഐ പി എല്ലിലെ മികച്ച പ്രകടനം ഈ ഓൾറൗണ്ടർക്ക് 2010ലെ ഐസിസി ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കി. ഏകദിന സെഞ്ച്വറികൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia