കിഴക്കൻ ജർമ്മനി
ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന് ഔദ്യോഗികനാമത്തിൽ അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണ് കിഴക്കൻ ജർമ്മനി (GDR; German: Deutsche Demokratische Republik [ˈdɔʏtʃə demoˈkʀaːtɪʃə ʀepuˈbliːk] or DDR). രണ്ടാം ലോകയുദ്ധത്തിൽ സഖ്യശക്തികൾക്ക് ജർമനി കീഴടങ്ങിയപ്പോൾ (1945) രാജ്യം നാലു ഭാഗമായി വിഭജിക്കപ്പെട്ടതിൽ കിഴക്കൻ പ്രഷ്യ വടക്കുഭാഗം പഴയ റീക്കിന്റെ ഭാഗത്തോടൊപ്പം റഷ്യ അധീനത്തിലായി. ഈ ഭാഗം 1949 ഒക്ടോബർ 7-ന് സ്വതന്ത്രസോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി തീർന്നതാണ് പൂർവജർമനി. 1990-ൽ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും ഏകീകരിച്ചാണ് ഇന്നത്തെ ജർമ്മനി എന്ന ഏകീകൃതരാഷ്ട്രമാകുന്നത്. കാലാവസ്ഥതെക്കുകിഴക്കു നിന്ന് വടക്കുപടിഞ്ഞാറേക്കൊഴുകുന്ന എൽബെ നദി പൂർവജർമനിയുടെ പത്തിലൊമ്പതു ഭാഗത്തിന്റെയും ജലസേചനം നിർവഹിക്കുന്നു. പെട്രോളിയം, പ്രകൃതിവാതകം എന്നിവയും ചെറുനിക്ഷേപങ്ങളുമൊഴിച്ചാൽ പശ്ചിമജർമനിയെപ്പോലെ ധാതുസമ്പന്നമല്ല പ്രദേശമെങ്കിലും ലിഗ്‌നൈറ്റ് സമ്പന്നമായ നിക്ഷേപമുണ്ട്. മധ്യയൂറോപ്യൻ കാലാവസ്ഥാവിഭാഗത്തിലാണ് പ്രദേശം മുഴുവൻ കിടക്കുന്നത്. മഞ്ഞു പുതച്ച ശീതകാലവും ചൂടുള്ള വേനലും അനുഭവപ്പെടുന്നു. എല്ലാ കാലത്തും മഴയുമാകുന്നു. ഭൂമിശാസ്ത്രംപശ്ചിമ ജർമനിയെ അപേക്ഷിച്ച് വടക്കൻ യൂറോപ്യൻ സമതലം പൂർവജർമനിയിൽ കൂടുതൽ വിസ്തൃതമാണ്. ഇതിനെ വടക്കുകിഴക്കൻ പ്രദേശമെന്നും വടക്കുപടിഞ്ഞാറൻ ഭാഗമെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തിനും ഭൂമിശാസ്ത്രഘടന, മണ്ണ്, ഫലപുഷ്ടി, കൃഷി, നാഗരികവികസനം എന്നിവയിൽ ശക്തമായ വ്യത്യാസങ്ങളുണ്ട്. ഈ സമതലത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗത്ത് കുന്നിൻനിരകളാണ്. ഫിച്ച്‌റ്റെൽ ബർഗ് (1,214 മീറ്റർ) ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം. കൃഷി,വ്യവസായംഗോതമ്പ്, ബാർലി, ഉരുളക്കിഴങ്ങ് എന്നിവ മുഖ്യ വിളകളാണ്. ദേശസാൽകൃതമായ സഹകരണ മേഖലയിലാണ് കൃഷി. രാജ്യം വ്യവസായവത്കൃതമാണ്. ഇലക്‌ട്രോണിക്‌സ് യന്ത്രങ്ങൾ, രാസവസ്തുക്കൾ, കപ്പൽ നിർമ്മാണം എന്നിവ പ്രധാന വ്യവസായമാണ്. 90 ശതമാനം ഊർജവും ലിഗ്‌നൈറ്റിൽ (ബ്രൗൺ കൽക്കരി) നിന്നാണ് ലഭിക്കുന്നത്. പശ്ചിമ ജർമൻകാരെ അപേക്ഷിച്ച് ചരിത്രപരമായി തികച്ചും വ്യത്യസ്തരാണ് പൂർവ ജർമൻ ജനത. എന്നാൽ വർഗഘടനയിലോ ദേശീയബോധത്തിലോ ഭൂതകാലത്തിലേതുപോലെയല്ല ഇന്നത്തെ പൂർവജർമൻകാർ. ഊർജശാലികളാണ് ഇവർ. ആധുനികമായ എല്ലാ സൗകര്യങ്ങളിലും ഇവർ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ജനങ്ങളിലധികവും പ്രോട്ടസ്റ്റന്റുകളാണ്. 11 ശതമാനം മാത്രമേ റോമൻ കത്തോലിക്കരുള്ളു; കുറച്ച് ജൂതന്മാരും (ഏകദേശം 1200) ഉണ്ട്. 1990-ൽ പൂർവ-പശ്ചിമ ജർമനികൾ ഒന്നിച്ചു. അവലംബംപുറം കണ്ണികൾ
|
Portal di Ensiklopedia Dunia