കിങ്ങ്മാൻ റീഫ്
![]() ![]() ഏറെക്കുറെ പൂർണ്ണമായി സമുദ്രത്തിനടിയിലുള്ളതും മനുഷ്യവാസമില്ലാത്തതുമായ ഒരു ത്രികോണാകൃതിയിലുള്ള ദ്വീപാണ് കിങ്ങ്മാൻ റീഫ് /ˈkɪŋmən/. ഇത് കിഴക്കുപടിഞ്ഞാറ് 18 കിലോമീറ്ററും തെക്കുവടക്ക് 9 കിലോമീറ്ററും വലിപ്പമുള്ളതാണ്.[1] വടക്കൻ പസഫിക് സമുദ്രത്തിൽ, ഹവായിയൻ ദ്വീപുകൾക്കും അമേരിക്കൻ സമോവയ്ക്കും ഏകദേശം മദ്ധ്യത്തിലായി 6°23′N 162°25′W / 6.383°N 162.417°W എന്ന സ്ഥാനത്താണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[2][3] വടക്കൻ ലൈൻ ദ്വീപുകളിൽ ഏറ്റവും വടക്കായി പാൽമൈറ അറ്റോൾ എന്ന അടുത്തുള്ള ദ്വീപിന് 67 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഹൊണോലുലുവിന് 1720 കിലോമീറ്റർ തെക്കുമായാണ് ഇതിന്റെ സ്ഥാനം.[2] 80 മീറ്റർ ആഴമുള്ള ഒരു ലഗൂണിനു ചുറ്റുമായാണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[1] റീഫിനുള്ളിലുള്ള പ്രദേശത്തിന്റെ വിസ്തീർണ്ണം 76 ചതുരശ്രകിലോമീറ്റർ വരും. കിഴക്കൻ അതിർത്തിയിൽ 8000 ചതുരശ്രമീറ്ററിൽ പവിഴപ്പുറ്റുകളുടെ അവശിഷ്ടവും 4000 ചതുരശ്രമീറ്ററിൽ വലിയ കക്കകളും നിറഞ്ഞ രണ്ട് കരഭാഗങ്ങളുണ്ട്.[4] തീരത്തിന്റെ ആകെ നീളം 3 കിലോമീറ്ററാണ്.[2] ഏറ്റവും ഉയർന്ന കരഭാഗം സമുദ്രനിരപ്പിന് 1.5 മീറ്റർ മാത്രം ഉയരത്തിലാണ്.[4] മിക്ക സമയത്തും ഈ കരഭാഗം പോലും ജലാവൃതമാണ്. അക്കാരണത്താൽ കിങ്ങ്മാൻ റീഫ് സമുദ്രയാത്രയ്ക്ക് ഭീഷണിയാണ്. ഇവിടെ പ്രകൃതിവിഭവങ്ങളൊന്നും തന്നെയില്ല. വാസയോഗ്യമല്ലാത്തതിനാൽ മനുഷ്യർ നടത്തുന്ന ഒരു ഉത്പാദന/നിർമ്മാണപ്രവൃത്തികളും ഇവിടെ നടക്കുന്നില്ല.[2] പരിസ്ഥിതി![]() സമുദ്രജീവികളുടെ വളരെ വൈവിധ്യമുള്ള ഒരു ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ് കിങ്മാൻ റീഫ്. ആഴംകുറഞ്ഞഭാഗത്ത് ധാരാളമായ കാണപ്പെടുന്ന ജയ്ന്റ് ക്ലാമുകൾക്കു പുറമേ 38 ജനുസിൽപ്പെടുന്ന 130 ഓളം സ്പീഷീസ് പവിഴങ്ങളും ഈ റീഫിലുണ്ട്.
ഇതും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾKingman Reef എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia