കാർബൺ മോണോക്സൈഡ് (CO) നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതും വായുവിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതുമായ ഒരു വിഷവാതകമാണ്. ഒരു കാർബൺ ആറ്റവും ഒരു ഓക്സിജൻ ആറ്റവും സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സംയുക്തമാണ് കാർബൺ മോണോക്സൈഡ്. കാർബൺ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്സീകരണം നടക്കുമ്പോൾ, കാർബൺ ഡയോക്സൈഡ് ഉണ്ടാക്കാൻ ആവശ്യമായ ഓക്സിജൻ ഇല്ലെങ്കിലാണ് കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നത്. കാർബൺ മോണോക്സൈഡ് ഭൗമാന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.(0.1 ppm) വീടുകളിൽ 0.5 മുതൽ 5 ppm വരെയും ഗാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെ അളവിലും കാർബൺ മോണോക്സൈഡ് കാണപ്പെടുന്നു.
[1]കാർബൺ മോണോക്സൈഡ് രക്തത്തിലെഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു.