കാരൂർ നീലകണ്ഠപ്പിള്ള
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള. (ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975[1])ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മനുഷ്യ നന്മയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം. ഇദ്ദേഹത്തിന്റെ അഞ്ചുകടലാസ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്[1]. ആദ്യകാലം1898 ഫെബ്രുവരിയിൽ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിൽ പാലമ്പപടത്തിൽ നീലകണ്ഠപ്പിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടെയും മകനായാണ് കാരൂർ നീലകണ്ഠപ്പിള്ള ജനിച്ചത്. അഞ്ചാം വയസ്സിൽ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടർന്ന് വെച്ചൂർ സ്കൂളിൽ ചേർത്തു. ഏറ്റുമാനൂർ സ്കൂളിൽനിന്ന് ഏഴാം ക്ലാസ് ജയിച്ചയുടനെ കടപ്പൂരുള്ള പള്ളിവക സ്കൂളിൽ കാരൂരിന് ജോലികിട്ടി. അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സർക്കാർ സ്കൂളിൽ അധ്യാപകജോലി ലഭിച്ചു. വാദ്ധ്യാർക്കഥകൾ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ, കാണക്കാരി, വെമ്പള്ളി, പേരൂർ എന്നിവടങ്ങളിൽ അദ്ദേഹം അധ്യാപകനായി.[2] 22 കഥാസമാഹാരങ്ങളും 187 കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൃതികൾ
പുരസ്കാരങ്ങൾ1959ൽ 'ആനക്കാരൻ' എന്ന ബാലസാഹിത്യകൃതിക്കും 1968ൽ 'മോതിരം' എന്ന ചെറുകഥാസമാഹാരത്തിനും[3] കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അവലംബം
|
Portal di Ensiklopedia Dunia