കാരിക്കേസീ
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കാരിക്കേസീ (Caricaceae). [1] ഈ കുടുംബത്തിലെ സസ്യങ്ങൾ പ്രധാനമായും വളരുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളായ മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ്. ഈ കുടുംബത്തിലെ മിക്ക് സസ്യങ്ങളും അല്പായുസ്സുള്ള നിത്യഹരിത സ്വഭാവത്തോടുകൂടിയ കുറ്റിച്ചെടികളോ 5-10 മീറ്റർ വരെ നീളത്തിൽ വളരുന്ന മരങ്ങളോ ആണ്. എന്നാൽ Vasconcellea horovitziana എന്ന സ്പീഷിസ് ആരോഹിയും Jarilla ജനുസ്സിൽപ്പെടുന്ന 3 സസ്യങ്ങൾ ഓഷധികളുമാണ്.[2] ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും ഭക്ഷ്യയോഗ്യമായ പഴങ്ങളുടേയും, papain എന്ന രാസാഗ്നിയുടേയും ഉറവിടങ്ങളാണ്. സവിശേഷതകൾമൃദുവായ കാണ്ഢത്തോടുകൂടിയതാണ് മിക്ക സസ്യങ്ങളും നീരുള്ളവയാണ്. സസ്യഭാഗങ്ങൾ പാൽനിറത്തിലുള്ള കറകാണപ്പെടാറുണ്ട്. ഇലകൾ വലുതും ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, ഇലകളുടെ സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയും ആണ്. ജീനസ്സുകൾകാരിക്കേസീ സസ്യകുടുംബത്തിൽ 6 ജീനസ്സുകളിലായി ഏകദേശം 34-35 സ്പീഷിസുകളാണുള്ളത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Caricaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Caricaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia