കാപ്പാൻ
കെ.വി. ആനന്ദ് സംവിധാനം ചെയ്ത പട്ടുക്കോട്ടൈ പ്രഭാകരൻ തിരക്കഥ രചിച്ച് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് " കാപ്പാൻ". [1] ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലും,സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ സയ്യഷയാണ് നായിക.[2][3][4] കഥാപാത്രങ്ങൾ
നിർമ്മാണംചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2018 ജൂൺ 25 ന് ലണ്ടനിൽ ആരംഭിച്ചു. അല്ലു സിരിഷ്നു പകരം ആര്യയെ തിരഞ്ഞെടുത്തു.[5][6] ന്യൂയോർക്ക് നഗരം, ബ്രസീൽ, ന്യൂ ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ലോകത്തിലെ പല സ്ഥലങ്ങളിലും ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു.[2][3][7] [8]ആദ്യ ഷെഡ്യൂളിന് ശേഷം ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം പിന്മാറി.[9] 2018 ഡിസംബർ 31 ന് 'കാപ്പാൻ' എന്ന് പേരിട്ടു. [10] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia