തുർക്കി ഭാഷയിൽ നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. സ്റ്റെപ്പികളിൽ കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.[14]
ഗോത്രങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കസാഖ് ഗോത്രങ്ങളുടെ ആവാസമേഖല കസാഖ്സ്താന്റെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നു.
ചെറുഗോത്രം
മദ്ധ്യഗോത്രം
മഹാഗോത്രം
കസാഖ് നാടോടികൾ എല്ലായ്പ്പോഴും, പരസ്പരം പോരടിച്ചിരുന്ന മൂന്നു ഗോത്രങ്ങളായി തിരിഞ്ഞിരുന്നു. കാസ്പിയൻ കടലിനുംആറൾ കടലിനിമിടയിലുള്ള ഭാഗത്താണ് ചെറുഗോത്രം (small horde) എന്ന ആദ്യത്തെ കൂട്ടരുടെ ആവാസസ്ഥലം. മദ്ധ്യ ഹംഗ്രി സ്റ്റെപ്പികളിലാണ് മദ്ധ്യഗോത്രം (middle horde) കേന്ദ്രീകരിച്ചിരുന്നത്. മൂന്നാമത്തെ കൂട്ടരായ മഹാഗോത്രം (great horde), ചൈന അതിർത്തിയിലുള്ള സെമിറെച്ചി (Semirechi) മേഖലയിൽ ആയിരുന്നു വസിച്ചിരുന്നത്. കസാഖ്-കിർഗിസ് വിഭാഗക്കാരുടെ പൊതുപൂർവികനായ അലാഷിന്റെ മൂന്നു മക്കളാണ് ഈ മൂന്നു ഗോത്രങ്ങളുടെ സ്ഥാപകർ എന്നാണ് ഇവരുടെ പരമ്പരാഗതവിശ്വാസം
പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഈ കസാഖ് ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്താണ് റഷ്യക്കാർ മദ്ധ്യേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.[14]
ജീവിതരീതി
ചൈനയിലെ ക്സിൻജിയാങ് പ്രവിശ്യയിലെ ഒരു കസാഖ് കുടുംബവും കൂടാരവും
കാലിമേയ്ക്കലാണ് കസാഖുകളുടെ പരമ്പരാഗത തൊഴിൽ. കസാഖ് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം കാലിമേയ്ക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്. കൂടാരം തയ്യാറാക്കലും പൊളിച്ചുമാറ്റലും മറ്റുമുള്ള ജോലികൾ പൊതുവേ സ്ത്രീകളാണ് ചെയ്യാറുള്ളത്. കസാഖ് കിർഗിസ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടേതുപോലെത്തന്നെയാണ്.
കസാഖ് നോടോടി ഇടയന്മാരുടെ കൂടാരങ്ങൾ ഇയവ് (iuw) എന്നാണ് കസാഖ് ഭാഷയിൽ പറയുന്നത് തുർക്കിഷ് ഭാഷയിൽ വീട് എന്നർത്ഥമുള്ള എവ് (ev) എന്ന വാക്ക് ഇതിൽ നിന്നുണ്ടായതാണ്. കൂടാരത്തിന്റെ വലതുവശം, ജുടുംബത്തിലെ പുരുഷന്മാർക്കുള്ളതാണ് ഇവിടെ അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും തലപ്പാവുകളും സൂക്ഷിക്കുന്നു. കൂടാരത്തിന്റെ മദ്ധ്യത്തിലുള്ള അടുപ്പ് അന്തേവാസികൾക്ക് ചൂടുകായുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. കൂടാരത്തിന്റെ വാതിലിൽ നിന്ന് ഏറ്റവും അകലെയുള്ള ഭാഗം, ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നു ഇവിടെ തടിക്കഷണങ്ങൾ അടുക്കിവച്ച് അതിനുമുകളിൽ മികച്ച തരം പരവതാനി വിരിച്ചിരിരിക്കും. ഇതാണ് അതിഥികൾക്ക് താമസത്തിനായി നൽകുന്ന സ്ഥലം. ഇന്ന് വീടുകളും മറ്റും വെച്ച് സ്ഥിരതാമസമാക്കിയിരിക്കുന്ന കസാഖ്, കിർഗിസ് വംശജർ, വീടിന്റെ വാതിലിന് ഏറ്റവും അകലെയുള്ള സ്ഥലത്ത് അതിഥികൾക്ക് സൗകര്യമൊരുക്കുന്ന രീതി തുടർന്നുപോരുന്നു.[14]
ഭക്ഷണം
കുമിസ്
പാലുൽപ്പന്നങ്ങളാണ് കസാഖുകളുടെ ഭക്ഷണത്തിൽ പ്രധാനപ്പെട്ടത്. കൂടാരത്തിൽ ഒരു മറക്കു പുറകിലാണ് ഇവർ ഭക്ഷണം സൂക്ഷിക്കുന്നത്. അറബി രീതികൾ കൂടിക്കലർന്ന പരമ്പരാഗത നാടോടിപാചകരീതിയാണ് കസാഖ് പാചകരീതി. കുതിരയിറച്ചി, ആട്ടിറച്ചി എന്നിവ ഇവരുടെ നിത്യഭക്ഷണമാണ്. അരി, പച്ചക്കറികൾ, കബാബുകൾ എന്നിവ മദ്ധ്യപൂർവ്വശൈലിയിൽ പാകം ചെയ്യുന്നു.
യോഗർട്ട് ഇവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. യോഗർട്ടിനു പുറമേ ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട പാലുൽപ്പന്നം, കുമിസ്സ് ആണ്. കുതിരപ്പാല് പുളിപ്പിച്ചുണ്ടാക്കുന്ന ഈ പാനീയം ഒരു ലഹരിപദാർത്ഥമാണ്. കസാഖ് നാടോടികളുടെ അതിഥിസൽക്കാരത്തിൽ പ്രഥമസ്ഥാനം വഹിക്കുന്ന വിഭവമാണ് കുമിസ്സ്. ലഹരിപദാർത്ഥമായതുകൊണ്ട് ഇസ്ലാമികവിധിപ്രകാരം വിലക്കപ്പെട്ട ഒന്നായിട്ടും ഇന്നും കസാഖിസ്താനിലേയും കിർഗിസ്ഥാനിലേയ്യും ഗ്രാമപ്രദേശങ്ങളിൽ വിവാഹസൽക്കാരങ്ങളിലും മറ്റും കുമിസ്സ് സ്വതന്ത്രമായി വിളമ്പുന്നുണ്ട്.[14]
↑Census 2000 counts 1.25 mln Kazakhs [1], later the Kazakh population had higher birth rate, but some assimilation processes were present too. Estimations made after the 2000 Cesus are claiming Kazakh population share growth (was 0,104 % in 2000), but even if this share value was preserved at 0.104% level it would be no less than 1.4 mln in 2008
↑In 1995 Kazakh poulation was 86,987 [2]Archived 2013-05-23 at the Wayback Machine or 1.94 % population total. Later was a massive pepartriation of ethnic Kazakh population (oralman) to Kazakhstan: 22,000 before 2001 and 38,000-40,000 in 2001—2007. Press reports are claiming [3]Archived 2013-05-23 at the Wayback Machine,[4]Archived 2013-05-23 at the Wayback Machine,[5]Archived 2013-05-23 at the Wayback Machine the most part of Kazakhs had left Turkmenistan