കറുകപുത്തൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കറുകപുത്തൂർ. നരസിംഹ മൂർത്തി ക്ഷേത്രം കോട്ട മതിലിനെ ഓർമ്മിപ്പിക്കും വിധം ശ്രീനരസിംഹമൂർത്തി ക്ഷേത്രതട്ടകപ്രദേശം.തിരുമിറ്റക്കോട് പഞ്ചായത്തിൽ വളർന്നു വരുന്ന ഒരു വ്യാപാരകേന്ദ്രം മുമ്പ് ചാഴിയാട്ടിരി അംശം കറുകപുത്തൂർ ദേശം ഇപ്പോൾ തിരുമിറ്റക്കോട് 2 വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശം. മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ്റെ ജന്മ സ്ഥലവുമാണ് കറുകപുത്തൂർ . കറുകപുത്തൂർ ജുമാ മസ്ജിദും പ്രസിദ്ധമാണ് എല്ലാ വർഷത്തോറും നടത്തിവരാറുള്ള സ്വലാത് വാർഷികത്തിൽ നിരവധി മഹത് വ്യക്തികൾ പങ്കെടുക്കാറുണ്ട് .കറുകപ്പത്തൂർ ഏകാദശിയും കറുകപുത്തൂർ നേർച്ചയുമാണ് പ്രധാന ആഘോഷങ്ങൾ . തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശവുമാണ്.പട്ടാമ്പിയാണ് അടുത്തുള്ള പ്രധാന നഗരം . പട്ടാമ്പിയിലേക്ക് 12 km ഉണ്ട്. കറുകപുത്തൂരിൽ നിന്നും ഷൊർണൂർ ജംഗ്ഷൻ ലേക്ക് 20 km ദൂരവും തൃശ്ശൂരിൽ നിന്നും 30 കിലോമീറ്ററുമാണ് കറുകപുത്തൂരിലേക്കുള്ള കുറഞ്ഞ ദൂരം. ചരിത്രംകറുകപുത്തൂരിലെ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം വളരെയേറെ പഴക്കമുള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. നിർമിച്ചതാണെന്നാണ്[ആര്?] ഐതീഹം. ക്ഷേത്രത്തിൻറെ ചുറ്റുമതിൽ പണി തീരുമ്പോഴേക്കും സൂര്യൻ ഉദിച്ചെന്നും ആ സമയം കുട്ട വേറെ സ്ഥലത്തു കൊട്ടിയെന്നും ആ സ്ഥലം പിന്നീട് കോട്ടകൊട്ടികുന്ന് എന്നും പിണ്ടാലിക്കുന്ന് എന്ന് അറിയപ്പെട്ടു. പ്രസ്തുത സ്ഥലത്തു ഇപ്പോ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് ക്ഷേത്രത്തിൻറെ ചുറ്റുമതിൽ ഇപ്പോഴും കേടു വരാതെ വര്ഷങ്ങളായി നിലനിൽക്കുന്നു
പ്രധാന ആഘോഷങ്ങൾകറുകപുത്തൂർ നേർച്ച
കറുകപുത്തൂർ ഏകാദശി
|
Portal di Ensiklopedia Dunia