കന്നാബേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു ചെറിയ സസ്യകുടുംബമാണ് കന്നാബേസീ (Cannabaceae). ഏകദേശം 11 ജീനസ്സുകളിലായി 170 ഓളം സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. 100 ഓളം സ്പീഷിസുകൾ ഉൾക്കൊള്ളുന്ന Celtis ആണ് വലിയ ജനുസ്.[1] ചെറിയസസ്യകുടുംബമാണെങ്കിലും വൈവിധ്യങ്ങളാർന്ന സസ്യങ്ങളടങ്ങുന്ന കുടുംബമാണിത്. ഇതിൽ ആരോഹികളും, ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്‌ണമേഖലകളിലാണ് ഇവ സാധാരണയായി വളരുന്നത്. മിക്ക സസ്യങ്ങളും ഔഷധ ആവശ്യത്തിനായും ഭക്ഷ്യ ആവശ്യത്തിനായും ഉപയോഗിക്കാറുണ്ട്. കഞ്ചാവ്, തൊണ്ടുപൊളിയൻ, കുയ്യമരം, ഭൂതക്കാളി തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്. വിവരണംഇവയുടെ ഇലകൾ ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടുകൂടിയവയോ ആണ്. ഇലകൾ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയും ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ചില സസ്യങ്ങളിൽ അടിഞ്ഞുകൂടിയ കാൽസ്യം കാർബണേറ്റുകൾ കാണപ്പെടാറുണ്ട്. മരക്കറകളോടു കൂടിയതാണ് മിക്ക സസ്യങ്ങളും. ഇവയുടെ പൂക്കൾ ഏകലിംഗ സ്വഭാവത്തോടു കൂടിയവയും
ജീനസ്സുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Cannabaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Cannabaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia