കഥാ സരിത് സാഗരം
11-ാം നൂറ്റാണ്ടിൽ സോമദേവൻ എന്ന പേരിൽ ശൈവ രചിച്ച ഇന്ത്യൻ കഥകളുടെ സമാഹാരമാണ് കഥാ സരിത് സാഗരം. കഥകൾ, നാടോടിക്കഥകൾ, മുത്തശ്ശിക്കഥകൾ, മിത്തുകൾ തുടങ്ങിയവ സംസ്കൃതത്തിൽ പുനരാഖ്യാനം നടത്തിയിരിക്കുന്ന പുസ്തകമാണിത്. പൈശാചി ഭാഷയിലെഴുതപ്പെട്ടതും വായനക്കാർക്ക് ദുർഗ്രഹവുമായ ഗുണാഢ്യന്റെ ബൃഹത്കഥ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് കഥാ സരിത് സാഗരം എഴുതപ്പെട്ടിരിക്കുന്നത്. ബൃഹത് കഥാ ശ്ലോകസംഗ്രഹം, ബൃഹത് കഥാ മഞ്ജരി എന്നീ പുസ്തകങ്ങളും ബൃഹത്കഥ അടിസ്ഥാനമായുള്ളതാണ്. ഈ പുസ്തകങ്ങളെല്ലാം ബൃഹത് കഥ മാത്രം അടിസ്ഥാനമാക്കിയുള്ളവയല്ല. എല്ലാത്തിനും അതിനുശേഷം വന്നിട്ടുള്ള വിവിധ കൂട്ടിച്ചേർക്കലുകളും കാണാം. സംസ്കൃതത്തിൽ രചനകളൊന്നും നടത്തിയിട്ടില്ലെങ്കിലും വിദഗ്ദ്ധർ ഗുണാദ്ധ്യായനെയും വ്യാസനെപ്പോലെയും വാല്മീകിയെപ്പോലെയുമുള്ള പ്രതിഭയായി കണക്കാക്കുന്നു. ബൃഹത്കഥയുടെ മൂലകൃതി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇന്ന് ലഭ്യമായത് ക്ഷേമേന്ദ്ര എഴുതിയ ബൃഹത്കഥാമഞ്ജരിയും സോമദേവനെഴുതിയ കഥാ സരിത് സാഗരവുമാണ്. [1] ഉള്ളടക്കംവിശ്വസാഹിത്യത്തിന് ഭാരതം കാഴ്ചവെച്ച അമൂല്യഗ്രന്ഥമാണ് കഥാസരിത് സാഗരം. 18 ഭാഗങ്ങളിൽ മുന്നൂറോളം കഥകളും ഉപകഥകളുമായി നിറഞ്ഞുനിൽക്കുന്ന വിസ്മയ ഭരിതമായ ആ കഥാപ്രപഞ്ചം, അക്കാലങ്ങളിൽ നിലനിന്നുപോരുന്ന ഇതിഹാസങ്ങളുടെയും കെട്ടുകഥകളുടെയും, നാടോടിക്കഥകളുടെയും സമാഹാരമാണ്. ഇക്കകഥർ ശൈവമതസ്തനായ സോമദേവനാണ് പതിനൊന്നാം നൂറ്റാണ്ടിൽ പുനർകഥനം ചെയ്തത്. അക്കാലത്തെ കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്നു സോമദേവൻ. പ്രാചീന ഭാരതത്തിലെ കഥകളുടെ ഏറ്റവും വലിയ സമാഹാരമാണിത് : അവലംബം![]() ![]() |
Portal di Ensiklopedia Dunia