കത്തനാർ - ദ വൈൽഡ് സോർസറർ
കത്തനാർ – ദി വൈൽഡ് സോർസറർ, റോജിൻ തോമസ് സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ആർ രാമാനന്ദ് എഴുതിയ ഒരു ഇന്ത്യൻ മലയാളം ഫാൻ്റസി ത്രില്ലർ ചിത്രമാണ്. ഈതുവരെ റിലീസ് ചെയ്തിട്ടില്ല. രണ്ട് സിനിമാറ്റിക് ഭാഗങ്ങളിൽ ആദ്യത്തേതാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിലെ മാന്ത്രിക ശക്തികളുള്ള ഒരു ഐതിഹാസിക ക്രിസ്ത്യൻ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് കഥ പിന്തുടരുന്നത്. ചിത്രത്തിൽ ജയസൂര്യ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു , ഒപ്പം അനുഷ്‌ക ഷെട്ടിയും പ്രഭുദേവയും ഉണ്ട് . ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. 2023 ച്പ്രച്ലിറത്രീകരണം തുടങ്ങിയിരുന്നു. ഇഷ്‌ടാനുസൃതമായി നിർമ്മിച്ച സ്റ്റുഡിയോയിൽ വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത് . ഈ സിനിമ 2024 ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഭിനേതാക്കൾ
നിർമ്മാണംഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസിന്റെ മൂന്നാമത്തെ ചിത്രമാണിത്.രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. റിലീസ്ചിത്രത്തിന്റെ ആനിമേറ്റഡ് ടീസർ 2020 ഫെബ്രുവരി 14-ന് റിലീസ് ചെയ്തു.കത്തനാർ ദ് വൈൽഡ് സോർസറർ എന്ന ടൈറ്റിലിലാണ് ടീസർ പുറത്തിറക്കിയത്.രമ്യ നമ്പീശന്റെ ശബ്ദമാണ് ടീസറിൽ ഉൾപ്പെടെത്തിയത്. ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. അവലംബം
|
Portal di Ensiklopedia Dunia