കടൽപ്പശു
കടലിൽ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടൽപ്പശു(ഡുഗോങ്)[3] (Dugong) (ശാസ്ത്രീയനാമം: Dugong dugon). കടലാന[൧] എന്നും വിളിക്കാറൂണ്ട്. ഇവയെ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. കടൽനായയോടും വാൾറസിനോടും കുറച്ചൊക്കെ സാദൃശ്യം തോന്നുമെങ്കിലും മാനെറ്റി(manatee) എന്ന കടൽജീവിയോടാണ് കൂടുതൽ സാദൃശ്യം പുലർത്തുന്നത്[4].ആൻഡമാനിന്റെ ദേശീയ മൃഗമാണിത്.[5] പ്രത്യേകതകൾപൂർണ്ണവളർച്ചയെത്തിയ കടൽപ്പശുവിന് 400 കിലോഗ്രാം വരെ ഭാരവും 10 അടി നീളവും ഉണ്ടാകും[4]. ശ്രദ്ധയോടെ വളരെ സാവധാനം സഞ്ചരിക്കുന്ന ഈ ജീവികൾ കടലാന എന്നും അറിയപ്പെടുന്നു. ജനിതകപരമായി കടൽപ്പശുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന കരജീവികൾ ആനകൾ തന്നെയാണ്. ഇതു മാത്രമല്ല ഇവയിലെ മുതിർന്ന ആൺജീവികൾക്കും, ചില പ്രായമായ പെൺജീവികൾക്കും ചെറിയ തേറ്റപ്പല്ലുകൾ ഉണ്ടാകാറുണ്ട്. വൃത്താകാരത്തിലുള്ള മുഖഭാഗവും, രണ്ടായി പിളർന്ന വാലുമാണ് ഇവക്കുള്ളത്. കടൽത്തട്ടിലെ പുല്ലുകളാണ് ഇവയുടെ ഭക്ഷണം. ഇവ വളരെക്കാലം ജീവിക്കുമെങ്കിലും പൂർണ്ണവളർച്ചയെത്താൻ ധാരാളം സമയമെടുക്കും. ഇണചേരുന്നതും വളരെ കുറച്ചു മാത്രമാണ്[4]. ഇവയുടെ വായയ്ക്ക് പ്രത്യേക ആകൃതിയാണ്. മേൽചുണ്ടുകൾ മുൻപോട്ട് വളർന്നു നിൽക്കുന്നു. വെള്ളത്തിൽ കഴിയുന്ന ഡൂഗോംഗുകൾ ശ്വസിക്കാൻ ജലനിരപ്പിലേക്ക് പൊങ്ങി വരും. മൂന്നു മിനിറ്റ് വരെ മുങ്ങാംകുഴിയിട്ട് നീന്താൻ കഴിയുന്ന അവയുടെ നീന്തൽ വേഗം മണിക്കൂറിൽ 20 കിലോമീറ്റർ വരെ എത്താറുണ്ട്. എങ്കിലും അധികം ദൂരേയ്ക്കൊന്നും അവ ദേശാടനം നടത്താറില്ല. ഭക്ഷണം ധാരാളം കിട്ടുന്നിടതേയ്കും ആഴങ്ങളിലെ വിശ്രമസ്ഥലങ്ങളിലേക്കുമുള്ള നീന്തൽ മാത്രം പതിവാക്കിയിരിക്കുന്നു. കടൽപുല്ലാണ് പ്രധാന ആഹാരം. ഏഷ്യയിലേയും കിഴക്കനാഫ്രിക്കയിലേയും തീരപ്രദേശങ്ങളിലാണ് ഡൂഗോംഗുകളെ പ്രധാനമായും കണ്ടു വരിക. അമ്മ ഡൂഗോംഗുകൾ ഒരുതവണ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകും. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകാൻ ഏകദേശം 9 - 15 വർഷം വരെ വേണം. 70 വയസ്സുവരെയാണ് ഡൂഗോംഗുകളുടെ ആയുസ്സ്. [6] ഭീഷണികൾകടൽപ്പശുക്കളുടെ പ്രകൃത്യാലുള്ള ശത്രുക്കളിൽ സ്രാവുകൾ ഉൾപ്പെടുന്നു. എന്നാൽ ഇവ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം മനുഷ്യരിൽ നിന്നാണ്. ജലത്തിൽ എണ്ണ കലരുക, വലയിൽ കുടുങ്ങുക, കപ്പലിന്റെ പ്രൊപ്പല്ലറിൽ തട്ടുക, ആവാസം നഷ്ടപ്പെടുക തുടങ്ങിയവയൊക്കെ ഈ ജീവികളെ വംശനാശത്തിലേക്ക് തള്ളിവിടാൻ പര്യാപതമായ മാനുഷികഭീഷണികളാണ്[4]. മത്സ്യകന്യകകപ്പൽസഞ്ചാരികളിൽ പകുതി മത്സ്യവും, പകുതി മനുഷ്യസ്ത്രീയുമായുള്ള മത്സ്യകന്യകളെക്കുറിച്ചുള്ള കഥകൾ മെനയാൻ ഈ ജീവികൾ കാരണമായിക്കാണുമെന്ന് വിശ്വസിക്കപ്പെടുന്നു[4]. കുറിപ്പുകൾ
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾMedia related to Dugong dugon at Wikimedia Commons
|
Portal di Ensiklopedia Dunia