ഓമനയും മോസ്ക്കോ ഗോപാലകൃഷ്ണനും
റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തവരിൽ ഏറ്റവും പ്രശസ്തരാണ് ദമ്പതികളായ ഓമനയും (മരണം 2003)മോസ്ക്കോ ഗോപാലകൃഷ്ണനും. (1931-2011). പ്രാധാന്യംഈ വിവർത്തനങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ബാലസാഹിത്യത്തിലെ ഏറ്റവും നല്ല മാതൃകകളായി വിശേഷിപ്പിക്കാറുണ്ട്.[1][2] ഇവർ ഇരുവരും ചേർന്ന് ഏതാണ്ട് 200 പുസ്തകങ്ങൾ റഷ്യൻ ഭാഷയിൽ നിന്നും ലളിതമായി വിവർത്തനം ചെയ്ത് മലയാളഭാഷയ്ക്കു നൽകിയിട്ടുണ്ട്.[3][4] ജീവിതരേഖഓമനയും ഗോപാലകൃഷ്ണനും ഡൽഹിയിലെ സോവിയറ്റ് ഇൻഫർമേഷൻ സെന്ററിലെ ഉദ്യോഗസ്ഥരായിരുന്നു.കെ ഗോപാലകൃഷ്ണൻ ആലുവ സ്വദേശിയും 1950 കളിൽ കമ്മ്യൂണിസ്റ്റു പാർട്ടി അംഗവുമായിരുന്നു. അദ്ദേഹം പ്രാദേശിക ഇലക്ഷനിൽ സജീവവും കുറച്ചുകാലം പ്രാദേശിക കമ്മറ്റിയുടെ സെക്രട്ടറിയും ആയിരുന്നു. ജോലിക്കായി അദ്ദേഹം ഡെൽഹിക്കു പോവുകയും സോവിയറ്റ് ഇൻഫർമേഷൻ സെന്ററിൽ[3] യു എസ്സ് എസ്സ് ആർ ന്യൂസ് ആന്റ് വ്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ ചേരുകയും ചെയ്തു.1966ൽ റഷ്യൻ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ സോവിയറ്റ് യൂനിയനിൽ തീരുമാനിക്കുകയും അങ്ങനെ ഈ ദമ്പതികളെ മോസ്കൊയിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സിലേയ്ക്കു രണ്ട് വർഷത്തെ പ്രൊജെൿറ്റിനായി ക്ഷണിക്കുകയും ചെയ്തു.റഷ്യൻ ഗ്രന്ഥങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യാനായി ഒരു വിഭാഗം പ്രോഗ്രസ്സ് പബ്ലിഷേഴ്സിൽ തുടങ്ങുകയും ചെയ്തു. തങ്ങളുടെ രണ്ടു കുട്ടികളോടൊപ്പം മോസ്കോയിലെത്തിയ ഓമനയും ഗോപാലകൃഷ്ണനും ഇംഗ്ലിഷിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ട റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യാനാരംഭിക്കുകയും ചെയ്തു. ആദ്യം വിവർത്തനം ചെയ്ത പുസ്തകം അച്ചടിച്ചതു ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത പ്രസ്സിൽ ആയിരുന്നു. ഈ കാലഘട്ടത്തിൽ വളരെ ആകർഷകമായി കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണു സവിശേഷ ശ്രദ്ധ ചെലുത്തിയത്.[1][4] പിന്നീട്, ഇവർ റഷ്യനിൽ പ്രാവീണ്യം നേടാനായി മരിയ പുല്യാകൊവ എന്ന ഒരു "പഴയ ബോൾഷെവിക്ക് " ആയ ട്യൂട്ടറുടെ സഹായം തേടി.[4]പ്രോഗ്രസ്സ് പബ്ലിഷേഴ്സ് സാഹിത്യസൃഷ്ടികളുടെയും അവയുടെ വിവർത്തനങ്ങളുടെയും റാദുഗ എന്ന പേരിൽ ഒരു പ്രസാധക വിഭാഗം തുടങ്ങിയപ്പോൾ ആതിന്റെ മലയാളം വിഭാഗം ഓമനയുടെയും ഗോപാലകൃഷ്ണന്റെയും ചുമതലയിൽ ആയി. മോസ്കൊയിൽ ജീവിച്ച 25 വർഷം കൊണ്ട് സാഹിത്യം, നാടോടിക്കഥകൾ, കമ്മ്യൂണിസ്റ്റ് ക്ലാസിക്കുകൾ, പ്രചാരണ സാമഗ്രികൾ മുതലായ വിവിധ വിഭാഗങ്ങളിലായി അനേകം എണ്ണം റഷ്യൻ ഭാഷയിൽ നിന്നും വിവർത്തനം ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണനു അദ്ദേഹത്തിന്റെ മരണം വരെയും അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് റഷ്യൻ സർക്കാർ പെൻഷൻ നൽകിയിരുന്നു. ഓമന 2003ൽ മരിച്ചു.2011 മാർച്ചിൽ തിരുവനന്തപുരത്തു വച്ചു ഗോപാലകൃഷ്ണനും മരിച്ചു. ഗോപാലകൃഷ്ണന്റെ മരണം അധികമാരും അറിഞ്ഞില്ല എന്നു ഇക്കണൊമിൿ ടൈംസ്The Economic Times റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[1][2] വിവർത്തനങ്ങൾഓമനയും ഗോപാലകൃഷ്ണനും വിവർത്തനം ചെയ്ത മലയാളം പുസ്തകങ്ങൾ പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം ആണു വിതരണം നടത്തിയിരുന്നത്.[4] ഗോപാലകൃഷ്ണൻഗോപാലകൃഷ്ണൻ ഏതാണ്ട് 80 കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.[3] ഇതിൽ 62 എണ്ണം കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് ,വ്ലാദിമിർ ലെനിൻ എന്നിവരുടേതാണ്.25 രാഷ്ട്രീയ ഗ്രന്ഥങ്ങളും 4 ശാസ്ത്രീയ ഗ്രന്ഥങ്ങളും 19 സാഹിത്യ കൃതികളും 26 ബാലസാഹിത്യ കൃതികളും ആദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.[4]
ഓമനഓമന 40 ബാലസാഹിത്യകൃതികളും 16 മറ്റു സാഹിത്യ കൃതികളും വിവർത്തനം ചെയ്തിട്ടുണ്ട്.[4]
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia